കേരള സാഹിത്യ അക്കാദമി സബ് എഡിറ്റർ, സ്റ്റെനോഗ്രാഫർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
മലയാളത്തിലോ ഇംഗ്ലീഷിലോ ബിരുദാനന്തര ബിരുദം, എഡിറ്റിംഗ്, ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദമോ ഡിപ്ലോമയോ, ഡി.ടി.പി പരിജ്ഞാനം, പേജ് സെറ്റിങ്, പുസ്തക പ്രസാധനം എന്നിവയിൽ ചുരുങ്ങിയത് 3 വർഷം പ്രവർത്തി പരിചയമാണ് സബ് എഡിറ്റർ തസ്തികയ്ക്ക് യോഗ്യത.
പ്ലസ് ടു വിജയിച്ച, കെ.ജി.ടി.ഈ ടൈപ്പ് റൈറിംഗ് ഇംഗ്ലീഷ്/മലയാളം കംപ്യുട്ടർ വേഡ് പ്രോസസ്സിങ്ങിൽ പരിചയമുള്ള, കെ.ജി.ടി.ഈ ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ് / മലയാളം അറിയാവുന്നവർക്ക് സ്റ്റെനോ ഗ്രാഫർ തസ്തികയിൽ അപേക്ഷിക്കാം.
അപേക്ഷരുടെ പ്രായം 2018 ജൂണ്‍ 1ന് 35 വയസ്സ് കവിയരുത്.
അപേക്ഷാ ഫോറം www.keralasahityaakademi.org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷാ ഫോറത്തോടൊപ്പം 200 രൂപയുടെ ഡി.ഡി സഹിതം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂർ -680020 എന്ന വിലാസത്തിൽ ജൂലൈ 20 ന് മുൻപ് അയക്കണം.