സിൻഡിക്കേറ്റ് ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ തസ്തികയിൽ അവസരം. വിവിധ വിഭാഗങ്ങളിലായി 129 ഒഴിവുകളാണുള്ളത്. സീനിയർ മാനേജരുടെ അഞ്ചു ഒഴിവുകളും മാനേജറുടെ(റിസ്ക് മാനേജ്മെൻറ്) 50 ഒഴിവുകളും മാനേജർ (ലോ) 41 ഒഴിവുകളും മാനേജർ(ഐ എസ് ഓഡിറ്റ്) മൂന്ന് ഒഴിവുകളും സെക്യൂരിറ്റി ഓഫീസർ 30 ഒഴിവുകളും ആണുള്ളത്.

ഓൺലൈൻ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. തിരുവനന്തപുരത്തും എറണാകുളത്തും ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അപേക്ഷാ ഫോമും വിശദവിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.Www.syndicatebank.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 18.

Leave a Reply