ഇന്ത്യൻ എയർ ഫോഴ്‌സ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് x, ഗ്രൂപ്പ് y എന്നീ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലേക്കാണ് ഒഴിവുകൾ ഉള്ളത്. ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലൈ ഒന്നിന് ആരംഭിക്കും. അവിവാഹിതരായ യുവാക്കൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരിശോധന, അഭിമുഖം, ട്രേഡ് അലോക്കേഷൻ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയ്ക്ക് ശേഷമായിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://airmenselection.cdac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 15.