വ്യക്തികളുടെയും സമൂഹങ്ങളുടെയും സാമൂഹിക നടത്തിപ്പിനും മൊത്തം ക്ഷേമത്തിനും പ്രവർത്തിക്കുന്ന അക്കാദമിക് മേഖലയും തൊഴിലുമാണ് സാമൂഹിക പ്രവർത്തനം. സാമൂഹിക ശാസ്ത്ര പഠനമേഖലകളായ സോഷ്യോളജി, മനശ്ശാസ്ത്രം, നിയമപഠനം, സാമ്പത്തിക ശാസ്ത്രം, പൊളിറ്റിക്സ് തുടങ്ങിയവയിലെല്ലാം സാമൂഹിക സേവനം നിലകൊള്ളുന്നു.

പ്രതിസന്ധികൾ ഏറെ നിറഞ്ഞൊരു തൊഴിൽ മേഖലയാണെങ്കിലും സാമൂഹിക പ്രതിബദ്ധതയും മനുഷ്യസ്വഭാവത്തെ മനസ്സിലാക്കാനും ഭാവിയെക്കുറിച്ചുള്ള ദീർഘ വീക്ഷണവും സമൂഹ വ്യവസ്ഥകളെ കുറിച്ചുള്ള അവഗാഹവും താൽപര്യവും ഉള്ളവർക്ക് മികച്ച ഒരു സമൂഹ സേവകനാകാം. കുടുംബക്ഷേമ സമിതികൾ, ശിശുക്ഷേമ സമിതികൾ, ആശുപത്രികൾ, സ്കൂളുകൾ, ദുർഗുണപരിഹാര പാഠശാലകൾ, സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം തൊഴിലവസരങ്ങളും ഉണ്ട്.

പ്ലസ്ടു പൂർത്തിയാക്കിയവർക്ക് ബിരുദം എടുക്കാം. ബിരുദതലത്തിൽ മൂന്ന് വർഷത്തെ ബി.എസ്.ഡബ്ലിയൂ, ബി.എ കോഴ്സുകളും ബിരുദാനന്തരബിരുദതലത്തിൽ ദ്വിവർഷ എം.എസ്.ഡബ്ലിയു കോഴ്സുകളുമാണ് ഉള്ളത്.

കേരളത്തിൽ തിരുവനന്തപുരം ആൾ സെയിന്റ്സ് കോളേജ്, റിജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്, നാഷണൽ കോളേജ്, തൃശൂർ ക്രൈസ്റ്റ് കോളേജ്, സെന്റ് ജോസഫ്സ് കോളേജ് കോട്ടയത്തെ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജ്, കണ്ണൂർ ഡോൺ ബോസ്കോ ആർട്സ് ആൻഡ് കോളേജ്, സെന്റ് ജോസഫ്സ് കോളേജ്, വയനാടിലെ ഡോൺ ബോസ്കോ കോളേജ് സുൽത്താൻ ബത്തേരി, എറണാകുളത്തെ കെ.എം.എം. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, കോഴിക്കോട് സർവകലാശാല എന്നിവിടങ്ങളിൽ ബി.എസ്. ഡബ്ലിയൂ കോഴ്സുണ്ട്.

എറണാകുളത്തെ ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കെ.എം.എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, ഭാരത മാതാ കോളേജ്, എൽദോ മാർ ബസേലിയോസ് കോളേജ്, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കോട്ടയം ബിഷപ്പ് ചൂളപ്പറമ്പിൽ മെമ്മോറിയൽ കോളേജ് ഫോർ വിമൻ, സെന്റ് ബർക്ക് മെൻസ് കോളേജ്, ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജ്, ഇടുക്കിയിലെ മരിയൻ കോളേജ്, കോഴിക്കോട് ഹോളി ക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി, സെന്റ് ജോസഫ്സ് കോളേജ്, തൃശൂർ വിമല കോളേജ്, കൊല്ലം അമൃത സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസ്, വയനാട് ഡോൺ ബോസ്കോ കോളേജ്, സുൽത്താൻ ബത്തേരി, കോഴിക്കോട് എ.ഡബ്ലിയൂ.എച്ച് സ്പെഷ്യൽ കോളേജ്, കണ്ണൂർ ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ്, തൃശൂർ സെന്റ് തോമസ് കോളേജ്, ക്രൈസ്റ്റ് കോളേജ്, ലോയോള കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കേരള സർവകലാശാല, കോഴിക്കോട് സർവകലാശാല, കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള എന്നിവിടങ്ങളിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദ കോഴ്സ് പഠിക്കാൻ കഴിയും. ഇടുക്കി മരിയൻ കോളജിലും എറണാകുളം ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലും സോഷ്യൽ വർക്കിൽ ഡോക്ടറൽ ഫിലോസഫിക്ക് അവസരമുണ്ട്.

ഇന്ത്യയിൽ നോയിഡയിലെ അമിറ്റി യൂണിവേഴ്സിറ്റി, ഗുജറാത്തിലെ ആനന്ദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ വർക്ക്, അരുണാചൽ യൂണിവേഴ്സിറ്റി ഓഫ് ഓഫ് – സ്റ്റഡീസ്, അസമിലെ അസം സർവകലാശാല, ഗുവാഹത്തി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ഹരിയാന ഭഗത് ഭൂൽസിംഗ് മഹിളാ വിശ്വവിദ്യാലയ, കർണാടക സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കർണാടക, രാജസ്ഥാനിലെ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാൻ, ബംഗളുരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി മധ്യപ്രദേശിലെ ദേവി അഹില്യ വിശ്വവിദ്യാലയ, ആന്ധ്രാ പ്രദേശിലെ ഡോ. ബി.ആർ അംബേദ്കർ യൂണിവേഴ്സിറ്റി, ശ്രീ പത്മാവതി മഹിളാ വിശ്വ വിദ്യാലയം, ഉത്തർ പ്രദേശിലെ ഡോ. ഭിം റാവു അംബേദ്കർ യൂണിവേഴ്സിറ്റി / ആഗ്ര യൂണിവേഴ്സിറ്റി, കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, ന്യൂ ഡൽഹി ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ, ഡൽഹി സർവകലാശാല, ചെന്നൈ ലോയോള കോളേജ്, മദ്രാസ് സ്കൂൾ ഓഫ് സോഷ്യൽ വർക്ക്, കർണാടക മാംഗ്ലൂർ യൂണിവേഴ്സിറ്റി, മൈസൂർ യൂണിവേഴ്സിറ്റി, മഹാരാഷ്ട്രയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, പശ്ചിമ ബംഗാളിലെ വിശ്വഭാരതി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ സോഷ്യൽ വർക്കിൽ ബി.എ, ബി.എസ്.ഡബ്ലിയൂ, എം.എ, എ.എസ്.ഡബ്ലിയൂ, പി.എച്ച്.ഡി, എം.ഫിൽ കോഴ്സുകൾക്ക് അവസരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!