സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂൾ ഡിസൈൻ എം.ടെക്. കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ഇ. / ബി.ടെക് ഇൻ മെക്കാനിക്കൽ / ഇ.സി.ഇ. / ഇ.ഇ.ഇ. / ഇ.ഐ.ഇ. / മെക്കട്രോണിക്‌സ് / ഓട്ടോമൊബൈൽ / ഏറോനോട്ടിക്കൽ എൻജിനീയറിങ്ങോ തത്തുല്യ കോഴ്‌സോ ആണ് യോഗ്യത.

എ.ഐ.സി.റ്റി.ഇ. അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് 55 ശതമാനത്തിൽ കുറയാതെ പാസ്സായിരിക്കണം. 45 വയസ്സാണ് അപേഷിക്കുവാനുള്ള പ്രായപരിധി.

ജൂലൈ 21ന് വൈകീട്ട് 5 മണിയ്ക്കകം The Director (Training), Central Institute of Tool Design, Balanagar, Hyderabad-500 037 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം.

അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും http://citdindia.org/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!