• ഫാം ഡി പരീക്ഷ നവംബർ 2022 

2022 നവംബറിൽ നടത്തിയ രണ്ടാം വർഷ ഫാം ഡി പോസ്റ്റ് ബേസിക് ഡിഗ്രി സപ്ലിമെന്‍ററി, അഞ്ചാം വർഷ ഫാം ഡി
ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ജനുവരി മുപ്പത്തൊന്നിനു വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്.

  • രണ്ടാം വർഷ ബി എസ് സി നഴ്സിംഗ് പരീക്ഷ ഒക്ടോബർ 2022 

2022 ഒക്ടോബറിൽ നടത്തിയ രണ്ടാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പിനു അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ഫെബ്രുവരി രണ്ടിന് വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്.