കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ സദാനന്ദപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൊല്ലം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കാന്‍ പോകുന്ന ഒരു പദ്ധതിയില്‍ താഴെ പറയുന്ന ഒഴിവുകള്‍ ഉണ്ട്.
റിസേര്‍ച്ച് ഫെലോ
1 എണ്ണം – 2 വര്‍ഷത്തേക്ക്.
യോഗ്യത: അഗ്രികള്‍ച്ചറല്‍ ബിരുദം / ബോട്ടണിയിലോ സുവോളജിയിലോ കെമിസ്ട്രിയിലോ മൈക്രോ ബയോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദം.
ടെക്നിക്കല്‍ അസിസ്റ്റന്റ്റ്
2 എണ്ണം – 1 വര്‍ഷത്തേക്ക്.
യോഗ്യത : വി.എച്ച്.എസ്.സി. അഗ്രികള്‍ച്ചര്‍.
വിശദ വിവരങ്ങള്‍ക്ക് കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ച് നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍ ജൂലൈ 27ന് 4 മണിക്ക് മുന്പായി പൂരിപ്പിച്ച് അപേക്ഷ ഈ കേന്ദ്രത്തില്‍ എത്തിക്കുക.
ബന്ധപ്പെടേണ്ട നമ്പര്‍: 0474 2663599