കേരള പി.എസ്.സി. 36 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ വിവിധ സ്‌പെഷ്യലൈസേഷനുകളില്‍ അധ്യാപകര്‍, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപകര്‍, ആസൂത്രണ ബോര്‍ഡില്‍ അഗ്രോണമിസ്റ്റ്, കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍, സയന്റിഫിക് ഓഫീസര്‍, അക്കൗണ്ട്‌സ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് https://www.keralapsc.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ 9. വൺ ടൈം രജിസ്‌ട്രേഷൻ പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.

Leave a Reply