വാർത്താവിവരങ്ങളുടെ ശേഖരണം, അവലോകനം, വികേന്ദ്രീകരണം എന്നിവ ഉൾപ്പെടുന്ന മേഖലയാണ് മാധ്യമ പ്രവർത്തനം. അച്ചടി മാധ്യമമായ പത്രം, ശ്രവ്യമാധ്യമമായ റേഡിയോ, ദൃശ്യമാധ്യമമായ ടെലിവിഷൻ, ഡിജിറ്റൽ മാധ്യമങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളും മാറുന്ന കാലത്തിന്റെ പ്രതിഫലനമായി ഇവയുടെ കൂടിച്ചേരലായ കൺവർജിങ് മാധ്യമവും തുടങ്ങി എണ്ണമറ്റ സ്പെഷ്യലൈസേഷനുകൾക്ക് വകുപ്പുള്ള പഠനശാഖയാണിത്. ലോകത്തെ വാർത്താ പ്രാധാന്യമുള്ള എല്ലാ വിഷയങ്ങളിലും മാധ്യമപ്രവർത്തകർക്ക് സ്പെഷ്യലൈസ് ചെയ്യാം. സമയബന്ധിതമല്ലാത്ത ജോലിയായതിനാൽ നല്ല താൽപര്യമുണ്ടെങ്കിൽ മാത്രമേ ഈ മേഖല തെരഞ്ഞെടുക്കാൻ പാടുള്ളൂ.

ജുഡീഷ്യറി, എക്സിക്യുട്ടീവ്, ലേജിസ്ലേചർ എന്നിവ കഴിഞ്ഞുള്ള ഭരണഘടനയുടെ നാലാം തൂണാണ് മീഡിയ. എന്നിരുന്നാലും ഭരണഘടനാപരമായി പ്രത്യേക അധികാരങ്ങളോ അവകാശങ്ങളോ ഒന്നുംതന്നെ മാധ്യമപ്രവർത്തകർക്ക് ഇല്ല. പ്ലസ്ടു എത് വിഷയത്തിൽ പാസായവർക്കും ജേണലിസം ബിരുദത്തിന് പോകാം. മുഖ്യമായും രാഷ്ട്രീയം, കായികം, കൊമേഴ്സ്, ഫാഷൻ, സിനിമ, കൾച്ചർ, ധനകാര്യം, ഇൻവെസ്റ്റിഗേഷൻ, യാത്ര, വനിതകൾക്കും കുട്ടികൾക്കുമായുള്ളവ എന്നിവയാണ് സ്പെഷ്യലൈസേഷനുകൾ. പക്ഷേ അത് ജോലി കിട്ടി കഴിഞ്ഞ് മാത്രമാണ്. പഠിക്കുന്ന കാലം എല്ലാ വിഷയങ്ങളിലും അവബോധം ഉണ്ടായിരിക്കണം.

ചുറ്റും നടക്കുന്ന സംഭവങ്ങളിൽ നിന്നും വാർത്തകൾ കണ്ടെത്താനുള്ള കഴിവ് സ്വയം വളർത്തണം. ദൈന്യംദിനം അറിവുകൾ പുതുക്കുക, പത്രത്തിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും വാർത്തകൾ വായിക്കുക, കാണുക, സ്വയം വാർത്തകൾ എഴുതി ശീലിക്കുക, പ്രോഗ്രാം സ്ക്രിപ്റ്റുകൾ തയാറാക്കുക, സ്വന്തമായി ശൈലി സൃഷ്ടിച്ച് വാർത്ത മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കാൻ പരിശീലിക്കുക. തൊഴിൽപരമായ സത്യസന്ധത ഏറെ വേണ്ട മേഖലയാണിത്.

പത്രമാധ്യമരംഗത്ത് റിപ്പോർട്ടർ, സബ് എഡിറ്റർ, പ്രൂഫ് എഡിറ്റർ, ബ്യൂറോ തലത്തിൽ ബ്യൂറോ ചീഫ്, ചീഫ് എഡിറ്റർ എന്നിങ്ങനെ നിരവധി തസ്തികകൾ ഉണ്ട്. വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ പരിചയവുമാണ് തസ്തികകൾക്ക് നിയമന മാനദണ്ഡം. ഫോട്ടോ ജേണലിസം ഡിപ്ലോമ കഴിഞ്ഞവർക്ക് പത്രത്തിൽ ന്യുസ് ഫോട്ടോഗ്രഫി തിരഞ്ഞെടുക്കാം. ദൃശ്യമാധ്യമ സ്ഥാപനത്തിൽ ന്യുസ് പ്രൊഡക്ഷൻ, പ്രോഗ്രാം പ്രൊഡക്ഷൻ എന്നിങ്ങനെ 2 വിഭാഗങ്ങളാണ് ഉണ്ടാകുക.

ന്യൂസ് പ്രൊഡക്ഷനിൽ ഡെസ്ക്കുകളിൽ വാർത്തകളുടെ ശേഖരണം മുതൽ അവതരണം വരെയും പ്രോഗ്രാം വിഭാഗത്തിൽ ന്യുസ് പ്രോഗ്രാമുകളുടെ ആസൂത്രണവും നിർമാണമാണ് ഉൾപ്പെടുന്നത്. ആങ്കർ, വീഡിയോ എഡിറ്റർ, പ്രോഗ്രാം പ്രൊഡ്യൂസർ, എന്നിങ്ങനെ വിവിധ തസ്തിക കൾക്ക് പ്രത്യേക സർട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സുകളും ലഭ്യമാണ്.

ഡിജിറ്റൽ മാധ്യമങ്ങളിൽ വെബ്സൈറ്റുകൾ ടി.വിയുടെയും പത്രങ്ങളുടെയും സംയുക്ത ഇന്റർനെറ്റ് പതിപ്പാണ്. എന്നാൽ കെട്ടിലും മട്ടിലും ഏറെ മാറ്റങ്ങളുണ്ട് താനും. ഇതിലെ തസ്തികകളിലും ടി.വി – പ്രിന്റ് മേഖലകളിലുള്ളവയുടെ സങ്കരം കാണാൻ കഴിയും. മൊബൈൽ ഫോൺ അടിസ്ഥാനമാക്കി മൊബൈൽ ജേണലിസവും (മോ-ജോ) ഇപ്പോൾ സജീവമാണ്.

കേരളത്തിൽ തിരുവനന്തപുരത്തെ എൻ.എസ്.എസ്. കോളേജ് ഫോർ വിമെൻ, മാർ ഇവാനിയോസ് കോളേജ്, കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസ്, ക്രൈസ്റ്റ് നഗർ കോളേജ്, തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ്, കോഴിക്കോട് പീകെ ആർട്സ് ആൻഡ് സയൻസ് കോളേജ്, ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ആൻഡ് ഹെൽത്ത് , കോട്ടയം സെന്റ് ബെർക്മെൻസ് കോളേജ്, കണ്ണൂർ സർ സൈദ് കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, തൃശൂർ സെന്റ് മേരീസ് കോളേജ്, ക്രൈസ്റ്റ് കോളേജ്, നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് , സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സയൻസസ്, വയനാട് ഡബ്ലിയു.എം.ഒാ. ആർട്സ് ആൻഡ് സയൻസ് കോളേജ്, കാസർഗോഡ് ഈ.കെ. നായനാർ മെമ്മോറിയൽ ഗവ. കോളേജ്, ഷോർണ്ണൂർ എം.പി. മൂത്തേടത്ത് മെമ്മോറിയൽ ശ്രീനാരായണ ട്രസ്റ്റ് കോളേജ് , കൊല്ലം എസ്.എൻ. കോളേജ്, മലപ്പുറം എൻ.എസ്.എസ് കോളേജ്, ദാരു ന്നജത്ത് അറബിക് കോളേജ് എന്നിവിടങ്ങളിൽ ബി.എ ജേണലിസം ആൻഡ് മാസ്സ് കമ്യൂണിക്കേഷൻ കോഴ്സ് ലഭ്യമാണ്.

കേരളാ സർവകലാശാലയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസ്, കോട്ടയം മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ, കൊച്ചി അമൃത സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസ്, ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷൻ, കോഴിക്കോട് സർവകലാശാലയ്ക്ക് കീഴിലെ പഴശ്ശിരാജ കോളേജ്, ഫറൂക്ക് കോളേജ്, തോന്നയ്ക്കൽ എ.ജെ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കണ്ണൂർ സർവകലാശാല, മലപ്പുറം റീജിയണൽ മാനേജ്മെന്റ് കോളേജ്, സഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, തൃശൂർ ശക്തൻ തമ്പുരാൻ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എന്നിവിടങ്ങളിൽ എം.എ ജേണലിസം ആൻഡ് മാസ്സ് കമ്യൂണിക്കേഷൻ പഠിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദം കഴിഞ്ഞവർക്ക് തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ പ്രസ്സ് ക്ലബുകളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം, കാക്കനാട് മീഡിയ അക്കാദമി, തിരുവനന്തപുരം സി -ഡിറ്റ്, മാതൃഭൂമി മീഡിയ സ്കൂൾ, എന്നിവിടങ്ങളിൽ ജേണലിസം പി.ജി ഡിപ്ലോമ പഠിക്കാം.

ഇന്ത്യയിൽ ഡൽഹി സർവകലാശാലയ്ക്ക് കീഴിൽ വരുന്ന ലേഡി ശ്രീ രാം കോളേജ് ഫോർ വിമെൻ, ഡൽഹി കോളേജ് ഓഫ് ആർട്സ് ആൻഡ് കൊമേഴ്സ്, ഇന്ദ്രപ്ര സ്ഥ കോളേജ് ഫോർ വിമെൻ, ബംഗളുരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ കർണാടക മണിപ്പാൽ യൂണിവേഴ്സിറ്റി, മുംബൈ സർവകലാശാലയുടെ കെ.സി. കോളേജ് ഓഫ് ആർട്സ് സയന്സ് ആൻഡ് കോമേഴ്സ്, എസ്.ഐ.ഈ.എസ് കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കോമേഴ്സ്, റാം നരേൻ റൂയിയ കോളേജ്, പുണെ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ, ചെന്നൈ മദ്രാസ് ക്രിസ്ത്യൻ കോളേജ്, എം.ഒാ.പി വൈഷ്ണവ് കോളേജ് ഫോർ വിമെൻ, നോയിഡയിലെ അമിറ്റി യൂണിവേഴ്സിറ്റി തുടങ്ങി നിരവധി പഠന സ്ഥാപനങ്ങളിൽ ബിരുദകോഴ്സ് ലഭ്യമാണ്.

മുംബൈ സർവകലാശാലയുടെ കീഴിലെ എസ്.ഐ.ഈ.എസ്. കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കോമേഴ്സ്, പുണെ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ, സേവിയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ചെന്നൈ എം. ഒാ.പി വൈഷ്ണവ് കോളേജ് ഫോർ വിമെൻ, നോയിഡയിലെ അമിറ്റി യൂണിവേഴ്സിറ്റി, ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യുണിക്കേഷൻ, ജാമിയ മില്ലിയ ഇസ്ലാമിയ, അൻവർ ജമാൽ കിദ്വെയ് മാസ്സ് കമ്മ്യൂണിക്കേഷൻ റിസർച്ച് സെന്റർ, ബംഗളുരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ സ്കൂൾ ഓഫ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ എസ്.എൻ.സ്‌കൂൾ ഓഫ് ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ചെന്നൈ ഏഷ്യൻ കോളേജ് ഓഫ് ജേണലിസം, എം.ഐ.സി.എ അഹമ്മദാബാദ് എന്നിവിടങ്ങളിൽ എം.എ മാസ്സ് കമ്മ്യൂണിക്കേഷൻ ബിരുദമെടുക്കാം.

ഏറെ ഗ്ലാമറുള്ള തൊഴിലുകളിൽ ഒന്നാണ് ജേണലിസം. ദേശീയ അന്തർദേശീയ പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലും അധ്യാപന രംഗത്തും തൊഴിലവസരങ്ങൾ ഉണ്ട്. ഫ്രീലാൻസ് ജേണലിസം, സ്വന്തമായി ഡിജിറ്റൽ മാധ്യമ സംരംഭങ്ങൾ എന്നിങ്ങനെ സംരംഭക സാധ്യതകളും ഈ മേഖലയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!