സംസ്ഥാന പട്ടികജാതി വികസന വകുപ്പും ഹെഡ്ജ് സ്കൂൾ ഓഫ് അപ്ലൈഡ് എക്കണോമിക്സും ചേർന്ന് നടത്തുന്ന ബാങ്കിംഗ്, ഇൻഷുറൻസ്, ഓഹരിവിപണി എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള സൗജന്യ സർട്ടിഫിക്കേഷൻ ഇൻ ഫിനാൻഷ്യൽ സർവീസ് ഓപ്പറേഷൻസ് ആൻഡ് മാർക്കറ്റിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി വിഭാഗക്കാരായ 18-30 പ്രായമുള്ള, ബിരുദധാരികളായ യുവതീ യുവാക്കൾക്കാണ് അർഹത. കോഴ്സ് ഫീസ്, ഭക്ഷണം, ഹോസ്റ്റൽ താമസച്ചെലവ് എന്നിവ കേരള സർക്കാർ പട്ടികജാതി വികസന വകുപ്പ് വഹിക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.
രണ്ടു മാസം ദൈർഘ്യമുള്ള ഈ കോഴ്സ് ഹെഡ്ജ് സ്കൂൾ ഓഫ് അപ്ലൈഡ് സയൻസസിന്റെ പാലാരിവട്ടം സെന്ററിലാണ്. വിശദവിവരങ്ങൾക്ക് +91 80860099232, +91 9388175053, +91 9349397556, 9388175015 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.