കോഴിക്കോട് ഗവ.വനിത ഐടിഐയില്‍ തൊഴിഷ്ഠിത പ്ലെയ്സ്മെന്റ് സപ്പോര്‍ട്ടോടുകൂടിയ എയര്‍കാര്‍ഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, പ്രോഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്റ് ടാക്സേഷന്‍ എന്നീ സ്വാശ്രയ കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം, വ്യക്തിത്വവികസനം, ഇന്റര്‍വ്യൂ, കരിയര്‍ ഡവലപ്മെന്റ് എന്നിവയില്‍ പ്രത്യേക പരിശീലനം ലഭിക്കും. റഗുലര്‍ ബാച്ചുകള്‍ക്കു പുറമെ ഞായറാഴ്ച്ച ബാച്ചുകളും ഉണ്ടായിരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ആണ്‍കുട്ടികള്‍ക്കും പ്രവേശനം ഉണ്ടായിരിക്കും.  വിശദ വിവരങ്ങള്‍ക്ക് 8590893066 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply