കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 2022-23 വർഷത്തിലേക്കുള്ള പി.എച്ച്.ഡി. പ്രവേശനത്തിനായി (എൻട്രൻസ് പരീക്ഷയിൽ നിന്നും ഒഴിവാക്കിയ വിഭാഗത്തിൽനിന്ന് മാത്രം) അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്, ചെല്ലാൻ രസീത്, മാറ്റ് അനുബന്ധ രേഖകൾ എന്നിവ ഡയറക്ടർ, റിസർച്ച് & ഡെവലപ്മെന്റ് സെൽ, കണ്ണൂർ സർവകലാശാല, സിവിൽ സ്റ്റേഷൻ, കണ്ണൂർ- 670002 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 29. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.