യോഗയും വ്യായാമവും ജോലിയുടെ ഉത്പാദനക്ഷമതയും സര്‍ഗ്ഗാത്മകതയും കൂട്ടുമെന്ന് തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ടു തന്നെയാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്രയധികം പ്രാധാന്യം യോഗയ്ക്കു കിട്ടിയത്. 2014 മുതല്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രവര്‍ത്തന മികവിനായി മിക്ക തൊഴിലിടങ്ങളിലും യോഗാപരിശീലനം നല്‍കാന്‍ തുടങ്ങി. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ചില യോഗാനിലകളും വ്യായാമങ്ങളും അവയുടെ ഉപയോഗങ്ങളും നമുക്കു നോക്കാം.

ധ്യാനിക്കുന്നത് മാനസികസമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുന്നു. ജോലിസംബന്ധമായ സമ്മര്‍ദ്ദങ്ങള്‍ കുറയുമ്പോള്‍തന്നെ നമുക്ക് ജോലിയോട് താല്പര്യം തോന്നും. താല്‍പര്യത്തോടെ ചെയ്യുമ്പോള്‍തന്നെ നിങ്ങളുടെ മികവ് വര്‍ദ്ധിക്കും. നിങ്ങളെ ഒന്നിലധികം ജോലികള്‍ ഒരേസമയം ചെയ്യുന്നത് ഇത് സഹായിക്കും. ചൂണ്ടുവിരലും പെരുവിരലും കൂട്ടിപ്പിടിച്ച് തുടയുടെ മുകളില്‍ വെക്കുക. പതിയെ ശ്വാസോച്ഛ്വാസം എടുക്കുക. എന്നിട്ട് ഇങ്ങനെ മന്ത്രിക്കുക -‘എന്റെ സമ്മര്‍ദ്ദങ്ങള്‍ ഒഴിയുകയാണ്. ഞാന്‍ ശാന്തനാണ്. എനിക്ക് സമാധാനമുണ്ട്. ഞാന്‍ എല്ലാവരാലും സ്‌നേഹിക്കപ്പെടുന്നു. ഞാന്‍ തിരിച്ചും സ്‌നേഹിക്കുന്നു. ഞാന്‍ സന്തോഷവാനാണ്.’ ഒന്നിലധികം ജോലികളിലേക്ക് ഒരേ സമയം തിരിയുന്നതിനു മുമ്പ് ഇത് ചെയ്യുന്നത് ഗുണം ചെയ്യും.

5 മിനിട്ട് വ്യായാമം ശാരീരികവും മാനസികവുമായ ഉന്മേഷം പ്രദാനം ചെയ്യുന്നു. കോശങ്ങളിലെ മൈറ്റോകോണ്‍ട്രിയയുടെ ഉല്‍പാദനം വര്‍ദ്ധിക്കുകയും അതുവഴി ഉന്‍മേഷ വാഹകര്‍ ഉണ്ടാവുകയും ചെയ്യുന്നു. 10 സെക്കന്‍ഡ് വീതം പുഷ് അപ്പും സ്‌ക്വാട്ടും ചെയ്യാം. 15 ജംപിങ് ജാക്ക് കൂടെ ചെയ്ത് വ്യായാമം അവസാനിപ്പിക്കാം. നിങ്ങളുടെ മേലുദ്യോഗസ്ഥരോട് പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ചെയ്യാവുന്നതാണ് ഈ വ്യായാമം.

നിങ്ങള്‍ ഏതെങ്കിലും പ്രതിസന്ധി ഘട്ടത്തെ നേരിടാന്‍ പോകുകയാണോ? സങ്കീര്‍ണ്ണമായ ഒരു കാര്യം സഹപ്രവര്‍ത്തകരെ അറിയിക്കേണ്ട ചുമതല നിങ്ങള്‍ക്കാണോ? വിഷമിക്കേണ്ട. അതിനുമുമ്പ് സമ്മര്‍ദ്ദമൊഴുവാക്കാനും ചില പൊടിക്കൈകള്‍ ഉണ്ട്. ലളിതമായ ശരീര ചലനത്തിലൂടെ പ്രതിസന്ധി ഘട്ടങ്ങളില്‍ ശാന്തമായി പ്രതികരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. വളരെ സാവധാനം ദീര്‍ഘമായി ശ്വാസമെടുക്കുക. കൈവിരലുകളും കാല്‍വിരലുകളും മടക്കുക. കണ്ണുകള്‍ കുറച്ച് സമയം അടയ്ക്കുകയും തുറക്കുകയും ചെയ്യുക. കൈകാല്‍ മുട്ടുകള്‍ നിവര്‍ത്തുകയും മടക്കുകയും ചെയ്യുക.

ഇങ്ങനെ യോഗയുടെ വളരെ ചെറിയ വകഭേദങ്ങള്‍ കൊണ്ട് തന്നെ വളരെയധികം മാറ്റങ്ങള്‍ തൊഴിലിലും പ്രവര്‍ത്തനങ്ങളിലും സൃഷ്ടിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here