Munavira Vakayil
Munavira Vakayil
Sub Editor, NowNext

“യോഗ ആത്മീയതയിലേക്കുള്ള യാത്രയാണ്, നമ്മിലൂടെ നമ്മിലേക്ക് എത്തിപ്പെടുന്നതിന്”, ഭഗവത് ഗീതയിൽ യോഗ ആത്മീയതയുടെ വഴി തുറന്നിടുമ്പോൾ, ആ വഴി ഇഷ്ടപ്പെടാൻ അല്ലെങ്കിൽ പിന്തുടരാൻ നിങ്ങൾ യോഗ ശീലമാക്കിയവരാണോ ?

യോഗ മനസ്സിനെയും ശരീരത്തെയും ഊർജപ്പെടുത്തുന്ന ഒന്നാണ് എന്ന് പറയുമ്പോൾ മനുഷ്യർക്കിടയിൽ യോഗ എന്ന ബോധം കുറേയധികം കാലങ്ങളായി കിടക്കുന്നുണ്ട്. പ്രധാന മന്ത്രി നരേന്ദ്രമോദിയടക്കമുള്ള നിരവധി പ്രമുഖരായവർ യോഗ ശീലമാക്കിയവരാണ്. അങ്ങനെ യോഗയിലൂന്നിയ ജീവിതത്തെ കുറിച്ച്, യോഗയ്ക്ക് വേണ്ടി നമ്മുടെ കരിയർ സമർപ്പിക്കുന്നതിനെ കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ.

തീവ്ര താല്പര്യമുള്ളവരാണ് നിങ്ങളെങ്കിൽ യോഗ തന്നെ കരിയർ ആക്കാനുള്ള നിരവധി അവസരങ്ങളും പഠനങ്ങളും ഇന്ന് സുലഭമാണ്.

യോഗ പഠനത്തെ കുറിച്ച് പറയുമ്പോൾ യോഗ കൊണ്ടുണ്ടാവുന്ന ഗുണങ്ങളെ കുറിച്ചുകൂടി പറഞ്ഞ് തുടങ്ങാം,

ശരീരത്തിന്റെ വഴക്കം വർധിപ്പിക്കുന്നു, ശരീരത്തിലെ പേശികളുടെ ശക്തി വർദ്ധിപ്പിക്കുന്നു, ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നു, മനസ്സമാധാനം പ്രദാനം ചെയ്യുന്നു, ഏകാഗ്രത വർദ്ധിപ്പിക്കുന്നു, മാനസിക സമ്മർദ്ദത്തിൽ നിന്ന് ആശ്വാസം നൽകുന്നു, അങ്ങനെ മാനസികമായും ശാരീരികമായും പല ഗുണങ്ങൾ യോഗ നമുക്ക് നൽകുന്നു.

ഇനി യോഗ പഠനത്തെ കുറിച്ച് പറയാം

നല്ല ആശയവിനിമയവും, യോഗയെ കുറിച്ച് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്ന, അല്ലെങ്കിൽ പ്രചോദിപ്പിക്കാനുള്ള കഴിവും, നിശ്ചയദാർഢ്യവും, ഏറ്റവും ബുദ്ധിമുട്ടുള്ള “ആസനങ്ങൾ” അല്ലെങ്കിൽ യോഗ പൊസിഷനുകൾ പരിശീലിക്കാനുള്ള ഇച്ഛാശക്തിയുമുള്ള ഒരാൾക്ക് യോഗ ഒരു കരിയർ ആക്കാവുന്നതാണ്.

യോഗയുടെ സാധ്യതകളെ കുറിച്ച് പറയുകയാണെങ്കിൽ ഹെൽത്ത് ക്ലബ്ബുകൾ, യോഗ & കായികാഭ്യാസ കേന്ദ്രങ്ങൾ, സ്വകാര്യ ജിം, വ്യക്തിഗത ഉപഭോക്താക്കളുടെ വീടുകളിൽ എല്ലാം യോഗ കോഴ്സുകൾ ചെയ്യാം. പൊതു വകുപ്പുകളിലും സ്വകാര്യ മേഖലയിലും ഒരുപാട് അവസരങ്ങൾ യോഗ കരിയർ ആക്കിയവരെ കാത്തിരിക്കുന്നുണ്ട്. കൂടാതെ സ്വയം തൊഴിലായി യോഗ സെന്റർ തുടങ്ങിയോ ഇതൊരു പ്രൊഫെഷൻ ആക്കാവുന്നതാണ്.

ഗവൺമെൻറ് മേഖലയിൽ സ്കൂൾ തലത്തിൽ ഒരു യോഗ ടീച്ചർ എന്ന നിബന്ധനയുമുണ്ട്. അതുകൊണ്ട് തന്നെ അവസരങ്ങളെ ഓർത്ത് ഒട്ടും വേവലാതി വേണ്ട.

People, Woman, Yoga, Mat, Meditation, Physical, Fitness

Yoga Instructor, Yoga Therapist, Yoga Advisor, Yoga Specialist, Yoga Practitioner, Yoga Teacher, Research Officer- Yoga and Naturopathy, Yoga Aerobic Instructor, Yoga Consultant, Publication Officer (Yoga), Yoga Manager എന്നിങ്ങനെയുള്ള പദവികളിൽ യോഗ പഠനം പൂർത്തിയായവർക്ക് പ്രവർത്തിക്കാം. ഉയർന്ന വരുമാനം കിട്ടുന്ന മേഖലയുമാണിത്.

ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിന് ശേഷം പ്രായ പരിധിയില്ലാതെ ആർക്ക് വേണമെങ്കിലും യോഗ പഠനത്തിന് ചേരാം.

സർട്ടിഫിക്കറ്റ് കോഴ്സ് ആയി ഒന്നര മാസം കാലാവധിയുള്ള CCY (Certificate Course in Yoga)യും, ബിരുദ കോഴ്സ് ആയി മൂന്ന് വർഷ കാലാവധിയുള്ള ബി എ യോഗ ഫിലോസഫിയും, ബിരുദാനന്തര കോഴ്സ് ആയി എം എ യോഗയും ചെയ്യാം. ഒരു വർഷത്തെ ഡിപ്ലോമ കോഴ്സുകളും ലഭ്യമാണ്.

ഇന്ത്യയിലെ പ്രമുഖ കോളേജുകൾ
  1. SHRI RAWATURA SARKAR UNIVERSITY (SRU), RAIPUR
  2. SHOOLINI UNIVERSITY (SU), SOLAN
  3. MBITIOS INSTITUTE OF PROFFESSIONAL STUDIES (MIPS EDUCATION), DELHI
  4. NOBLE INSTITUTE PROFFESSIONAL STUDIES (NIPS DELHI), DELHI
കേരളത്തിലെ പ്രമുഖ കോളേജുകൾ
  1. CALICUT UNIVERSITY, CALICUT
  2. MAHATHMA GANDHI UNIVERSITY, KOTTAYAM
  3. CATHOLICATE COLLEGE, PATHANAMTHITTA
  4. THE ZAMORINS GURUVAYURAPPAN COLLEGE – [ZGC], KOZHIKODE
  5. CENTRAL UNIVERSITY OF KERALA – [CUK], KASARAGOD

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!