കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസ് കായിക പഠന വകുപ്പിൽ 2022 23 അധ്യയന വർഷം നടത്തുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ സ്വിമ്മിങ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായി ഫെബ്രുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗയുടെ ക്ലാസുകൾ സംയോജിത രീതിയിൽ ഓഫ് ലൈൻ ആയും ഓൺലൈനായും നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.