ഒന്നാന്തരം സ്പാ ഇഷ്ടപ്പെടാത്തവരുണ്ടോ ? ഇക്കാലത്തു വേറെന്ത് കാര്യം ചെയ്യുന്നപോലെ തന്നെ സാധാരണമായ ഒന്നാണ് സ്പാ. എന്നാൽ സ്പാ അസാധാരണമാക്കുന്നത് എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? തിരക്കുകളുടേതും ടെൻഷന്റേതുമായ ഇന്നത്തെ ലോകത്തിൽ മാനസികമായും ശാരീരികമായും ആശ്വാസവും റിലാക്സേഷനും നൽകുക അത്യാവശ്യമാണ്. മനസ്സിനും ശരീരത്തിനും മസാജുകളിലൂടെയും തെറപ്പികളിലൂടെയും ആ കുളിർമ്മ പ്രദാനം ചെയ്ത്, വ്യക്തികളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകാൻ തന്നെ ഒരു നല്ല സ്പായ്ക്ക് സാധിക്കും.

ജോലിയിലെ സമ്മർദങ്ങളും ജീവിതത്തിലെ പ്രശ്നങ്ങളും കടമ്പകളും കടമകളും തിരക്കുകളും മറന്ന് സമാധാനം ആസ്വദിക്കുവാൻ കഴിയുന്ന അന്തരീക്ഷം ഒരുക്കുക എന്നതാണ് സ്പായുടെ പ്രധാന ലക്ഷ്യം. ഇതൊക്കെ ആണെങ്കിലും, സ്പാ മാനേജ്‌മെന്റ് എന്ന ജോലിയെപ്പറ്റിയോ, അത് തിരഞ്ഞെടുത്തവരെപ്പറ്റിയോ കാര്യമായ ചർച്ചകൾ ഉണ്ടായിട്ടില്ല. സ്പാ മാനേജ്മെന്റ്, ട്രെയിനിങ് എന്നിവ ഇപ്പോഴും അധികം തിരഞ്ഞെടുക്കപ്പെടാത്ത ഒരു തൊഴിൽ തന്നെയാണ്.  എന്നാൽ ഈ സ്പാ കമ്പനികൾക്ക് മസാജ് ചെയ്യാനും തെറാപ്പി നൽകാനും പ്രഫഷണൽസിനെ എവിടെ നിന്നാണ് കിട്ടുന്നത്?  സ്പാ മാനേജ്‌മന്റ് ആൻഡ് ട്രെയിനിങ് കഴിഞ്ഞ ഒന്നാന്തരം മസ്സാജർമാരും തെറാപ്പിസ്റ്റുകളുമാണ് അതിനു കാരണം. സ്പാ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉണ്ട്, അവിടെ ഈ വിഷയ സംബന്ധമായ കോഴ്‌സുകളിൽ ചേർന്നാൽ, ഒരു നല്ല സ്പാ എങ്ങനെ പ്രവർത്തിക്കുന്നു എന്നും അത് എങ്ങനെ ഒരു കരിയർ ആക്കി മാറ്റാമെന്നുമൊക്കെ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ടൂറിസം മേഖല അനുദിനം വളർന്നുവരുന്ന ഇക്കാലത്തു സ്പാ പോലുള്ള സേവനങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ലൈഫ് സ്റ്റൈൽ മാനേജ്‌മന്റ്, സ്കിൻ അനാലിസിസ്, അരോമത്തെറാപ്പി, എസ്സെൻഷ്യൽ ഓയിൽസ്, അനാട്ടമി ആൻഡ് സൈക്കോളജി എന്നിങ്ങനെ വിവിധ വിഷയങ്ങൾ ഉൾപ്പെട്ട പഠന കോഴ്സാണിത്. അധികമാരും കേട്ടിട്ടില്ലാത്ത ഈ കരിയർ ഇക്കാലത്തു വളരെ വേഗം പച്ചപിടിച്ചുവരുന്ന ഒരു ബിസിനസ്സ് മേഖലകൂടിയാണ്. ഉറക്കക്കുറവിന്റെയും സമ്മർദങ്ങളുടെയും ഈ കാലത്ത് സ്പാകൾക്ക് വളരെയധികം പ്രസക്തിയും പ്രാധാന്യവുമുണ്ട്, ആയതിനാൽ തന്നെ സ്പാ മാനേജ്‌മെന്റിനും.

എസ്സ്‌പീരിയൻസിനൊത്ത് വരുമാനം വർധിക്കുന്ന മേഖലകളിൽ ഒന്നാണ് സ്പാ മാനേജ്‌മന്റ്. ഫ്രഷർ ആയി ജോലിക്ക് ചേരുന്നവർക്ക് പോലും പ്രതിമാസ ശമ്പളം 10,000 രൂപയോ അതിലധികമോ കിട്ടാറുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. പ്രവർത്തി പരിചയവും അനുഭവവും ആർജ്ജിക്കും തോറും ശമ്പളത്തിലും വർധനവുണ്ടാകും. ബിരുദമോ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റോ ഉണ്ടെങ്കിൽ, വളരെ മികച്ച ഒരു പേ സ്കെയിലിൽ ജോലി ചെയ്യുവാൻ സാധിക്കും.

കേന്ദ്രസർക്കാരിന്റെ അംഗീകൃത സ്പാ മാനേജമെന്റ്  ഡിപ്ലോമാ കോഴ്സ് നൽകുന്ന പഠന സ്ഥാപനമാണ് കേരളത്തിലെ അനബൽ സ്പാ ഇൻസ്റ്റിറ്റ്യൂട്ട് (www.annabelspa.com). സ്പാ മാനേജ്മെന്റ്, സ്പാ തെറാപ്പി, പഞ്ചകർമ്മ തെറാപ്പി, ബ്യൂട്ടി തെറാപ്പി, എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി 6 കോഴ്‌സുകൾ നൽകുന്നുണ്ട്. ഇന്ത്യൻ ഗവണ്മെന്റ് അംഗീകൃത സ്ഥാപനമായതിനാൽ തന്നെ ഈ കോഴ്‌സുകൾക്ക് മൂല്യമേറെയാണ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഫീസിൽ ഇളവും നൽകുന്നുണ്ട്. ഹൈദരാബാദിലെ ആനന്ദാ സ്പാ ഇൻസ്റ്റിറ്റ്യൂട്ട്   ഈ വിഷയത്തിൽ 7 വ്യത്യസ്ത കോഴ്‌സുകളും 8 മാസം കാലയളവുള്ള ഒരു ഡിപ്ലോമ കോഴ്‌സും ലഭ്യമാണ്.

ജയ്പുര്‍ ഓറിയന്റ് സ്പാ അക്കാദമിയിലും കോഴ്‌സുകൾ ഉണ്ട്. ബാങ്കോക്കിലെ സ്പാ അക്കാദമിയുമായി കൈകോർത്തു നടത്തുന്ന ഈ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച തായ്ലൻഡിൽ പോകുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കൂടാതെ മുംബൈ, ഡൽഹി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും പ്രസിദ്ധമായ സ്പാ ട്രെയിനിങ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!