പ്രശാന്ത് നാരായണന്‍ കളത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കളം അഭിനയ വിദ്യാലയം, കളം പബ്ലിക്കേഷന്‍സ് ആന്‍ഡ് പീരിയോഡിക്കല്‍സ്, കളം തീയറ്റര്‍ ആന്‍ഡ് റപ്രട്ടറി എന്നീ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓഫീസ് മാനേജര്‍ -1 ഒഴിവ്
യോഗ്യത: ബിരുദം. രണ്ടു വര്‍ഷത്തില്‍ കുറയാതെ ഏതെങ്കിലും സ്ഥാപനത്തില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന
എഡിറ്റര്‍ -1 ഒഴിവ്
യോഗ്യത: ജേര്‍ണലിസത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസ്സായിരിക്കണം. മാധ്യമപ്രവര്‍ത്തന രംഗത്ത് ഒരു കൊല്ലത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം അഭികാമ്യം.
അസിസ്റ്റന്റ് എഡിറ്റര്‍ -1 ഒഴിവ്
യോഗ്യത: ബിരുദം. നന്നായി എഴുതാനുള്ള കഴിവുണ്ടാവണം. ഓണ്‍ലൈന്‍ പരിജ്ഞാനം അഭികാമ്യം
സ്റ്റാഫ് ആര്‍ട്ടിസ്റ്റ് കം ട്രയിനര്‍ (ആക്ടിംഗ്, ഡയറക്ഷന്‍) -2 ഒഴിവുകള്‍
യോഗ്യത: തീയറ്റര്‍ രംഗത്ത് അഞ്ചു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം. അഭിനയം, സംവിധാനം എന്നിവയില്‍ അക്കാദമിക് തലത്തില്‍ ബിരുദമോ, ഡിപ്ലൊമയോ ഉള്ളവര്‍ക്ക് മുന്‍ഗണന.
യോഗ, കളരി ഇന്‍സ്ട്രക്ടര്‍ -2 ഒഴിവുകള്‍
യോഗ്യത: അടിസ്ഥാന വിദ്യാഭ്യാസവും അതാതു മേഖലയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും. അല്ലെങ്കില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
ഓഫീസ് അസിസ്റ്റന്റ് -1 ഒഴിവ്
യോഗ്യത: പത്താം തരം പാസായിരിക്കണം. ഇരുചക്ര വാഹന ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന.
ടെലികോളര്‍ -1 ഒഴിവ്
യോഗ്യത: രണ്ടു വര്‍ഷത്തെ മുന്‍ പരിചയവും ബിരുദവും. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
മാര്‍ക്കറ്റിങ് മാനേജര്‍ -1 ഒഴിവ്
യോഗ്യത: മാര്‍ക്കറ്റിംഗ് രംഗത്ത് മൂന്നു കൊല്ലത്തെ പ്രവൃത്തി പരിചയവും ബിരുദവും
ഫീല്‍ഡ് സ്റ്റാഫ് (മാര്‍ക്കറ്റിങ്) -2 ഒഴിവുകള്‍
യോഗ്യത: പ്ലസ്സ് ടൂ വിദ്യാഭ്യാസം അഭികാമ്യം. വാക്ചാതുരിയും കലാപരമായ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ താല്പര്യം. പ്രോഡക്ട് സെല്ലിംഗ് ടെക്‌നിക്ക്‌സ് ട്രെയിനിങ് നേടിയവര്‍ക്ക് മുന്‍ഗണന
വിലാസം: Managing Director, PRASANTH NARAYANAN KALAM, TC 13/2127, Near Kollur Bridge, Medical College P.O, Kannammoola, Thiruvananthapuram, Kerala 695011
ഫോണ്‍: +91 8593033111
ഇ-മെയില്‍: [email protected]
താല്പര്യമുള്ളവര്‍ ബയോഡാറ്റ ഉള്‍പ്പടെ വെള്ളക്കടലാസില്‍ അപേക്ഷിക്കണം. പ്രതീക്ഷിക്കുന്ന ശമ്പളവും രേഖപ്പെടുത്തണം. അവസാന തീയതി ഓഗസ്റ്റ് 20.