ഇന്ത്യൻ വ്യോമസേന സാമ്പൽപുരിൽ വെച്ച് നടത്തുന്ന റിക്രൂട്ട്മെന്റ്
റാലിയിലേക്ക് അവിവാഹിതരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ
ക്ഷണിച്ചു. പ്രതിരോധ വകുപ്പ്, അനലിറ്റിക്സ്, ലോജിസ്റ്റിക്സ്, ട്രാൻസ്പോർട്ടേഷൻ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ.

പ്ലസ് ടുവിൽ 50 ശതമാനം മാർക്കുെള്ള, 2002 ജൂൺ 26നു മുൻപ് ജനിച്ചവർക്കാണ് അവസരം. എസ്.എസ്.എൽ.സി, പ്ലസ് ടൂ സർട്ടിഫിക്കറ്റ്, കായിക ക്ഷമതാ സർട്ടിഫിക്കറ്റ് എന്നിവയുണ്ടായിരിക്കണം.

കായിക ക്ഷമതാ പരീക്ഷയുടെയും എഴുത്ത് പരീക്ഷയുടെയും അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. വിശദ വിവരങ്ങൾക്ക് www.indianairforce.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply