റെയില്‍വേ മന്ത്രാലയത്തിനു കീഴിലുള്ള ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡ് എക്സിക്യൂട്ടീവ്, ജൂനിയര്‍ എക്‌സിക്യൂട്ടീവ്(ടെക്‌നീഷ്യന്‍), മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1,572 ഒഴിവുകളാണുള്ളത്.
എക്സിക്യൂട്ടീവ് (സിവില്‍) 82 ഒഴിവ്
കുറഞ്ഞത് മൊത്തം 60 ശതമാനം മാര്‍ക്കോടെ സിവില്‍ / സിവില്‍ ട്രാന്‍പോര്‍ട്ടേഷന്‍ / കണ്‍സ്ട്രക്ഷന്‍ ടെക്നോളജി / പബ്ലിക് ഹെല്‍ത്ത ്/ വാട്ടര്‍ റിസോഴ്സ് എന്‍ജിനീയറിങ്ങില്‍ ത്രിവല്‍സര ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 18-30 വയസ്.
എക്സിക്യൂട്ടീവ് (ഇലക്ട്രിക്കല്‍) 39 ഒഴിവ്
കുറഞ്ഞത് മൊത്തം 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്സ് / പവര്‍ സപ്ലൈ / ഇന്‍സ്ട്രമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ / ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക് ഇന്‍സ്ട്രമെന്റേഷന്‍ / അപ്ലൈഡ് ഇലക്ട്രോണിക്സ് / ഡിജിറ്റല്‍ ഇലക്ട്രോണിക്സ് / പവര്‍ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ത്രിവല്‍സര ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 18-30 വയസ്.
എക്സിക്യൂട്ടീവ് (സിഗ്‌നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍) 97 ഒഴിവ്
കുറഞ്ഞത് മൊത്തം 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്സ്/മൈക്രോപ്രോസസര്‍ / ടിവി എന്‍ജിനീയറിങ് / ഫൈബര്‍ ഒപ്റ്റിക് കമ്യൂണിക്കേഷന്‍ / ടെലി കമ്യൂണിക്കേഷന്‍ / കമ്യൂണിക്കേഷന്‍ / സൗണ്ട് ആന്‍ഡ് ടിവി എന്‍ജിനീയറിങ് / ഇന്‍ഡസ്ട്രിയ ല്‍ കണ്‍ട്രോള്‍ / ഇലക്ട്രോണിക് ഇന്‍സ്ട്രമെന്റേഷന്‍ / ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്സ് / അപ്ലൈഡ് ഇലക്ടോണിക്സ് / ഡിജിറ്റല്‍ ഇലക്ട്രോണിക്സ് / പവര്‍ ഇലക്ട്രോണിക്സ് / ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി / കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / കംപ്യൂട്ടര്‍ എന്‍ജിനീയറിങ് / കംപ്യൂട്ടര്‍ സയന്‍സ് / കംപ്യൂട്ടര്‍ ടെക്നോളജി എന്‍ജിനീയറിങ്ങില്‍ ത്രിവല്‍സര ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 18-30 വയസ്.
എക്‌സിക്യൂട്ടീവ് ഓപറേറ്റിങ് (സ്റ്റേഷന്‍ മാസ്റ്റര്‍ ആന്‍ഡ് കണ്‍ട്രോളര്‍) 109 ഒഴിവ്
കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. പ്രായപരിധി 18-30 വയസ്.
ജൂനിയര്‍ എക്‌സിക്യൂട്ടീവ് ഗ്രേഡ് 3 സിവില്‍ (ആര്‍ട്ടിസാന്‍) 239 ഒഴിവ്
കുറഞ്ഞത് മൊത്തം 60 ശതമാനം മാര്‍ക്കോടെ മെട്രിക്കുലേഷന്‍. കുറഞ്ഞത് മൊത്തം 60 ശതമാനം മാര്‍ക്കോടെ രണ്ടു വര്‍ഷത്തെ അപ്രന്റിസ്ഷിപ്പ് കോഴ്‌സ് / ഐ.ടി.ഐ. (എസ്.സി.വി.ടി. / എന്‍.സി.വി.ടി.) (വെല്‍ഡര്‍, ബ്ലാക്ക്‌സ്മിത്ത്, ഫിറ്റര്‍, മെക്കാനിക്ക്, മോട്ടോര്‍ വെഹിക്കിള്‍, മോട്ടോര്‍ ഡ്രൈവര്‍ കം മെക്കാനിക്ക് ട്രേഡുകളില്‍). പ്രായപരിധി 18-30 വയസ്.
ജൂനിയര്‍ എക്‌സിക്യൂട്ടീവ് ഗ്രേഡ് 3 ഇലക്ട്രിക്കല്‍ 68 ഒഴിവ്
കുറഞ്ഞത് മൊത്തം 60 ശതമാനം മാര്‍ക്കോടെ മെട്രിക്കുലേഷന്‍. കുറഞ്ഞത് മൊത്തം 60 ശതമാനം മാര്‍ക്കോടെ രണ്ടു വര്‍ഷത്തെ അപ്രന്റിസ്ഷിപ്പ് കോഴ്‌സ് / ഐ.ടി.ഐ. (എസ്.സി.വി.ടി. / എന്‍.സി.വി.ടി.) (ഇലക്ട്രീഷന്‍, ഇലക്ട്രിക്കല്‍, വയര്‍മാന്‍, ഇലക്ട്രോണിക്‌സ് ട്രേഡുകളില്‍). പ്രായപരിധി 18-30 വയസ്.
ജൂനിയര്‍ എക്‌സിക്യൂട്ടീവ് ഗ്രേഡ് 3 സിഗ്നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ 42 ഒഴിവ്
കുറഞ്ഞത് മൊത്തം 60 ശതമാനം മാര്‍ക്കോടെ മെട്രിക്കുലേഷന്‍. കുറഞ്ഞത് മൊത്തം 60 ശതമാനം മാര്‍ക്കോടെ രണ്ടു വര്‍ഷത്തെ അപ്രന്റിസ്ഷിപ്പ് കോഴ്‌സ് / ഐ.ടി.ഐ. (എസ്.സി.വി.ടി. / എന്‍.സി.വി.ടി.) (ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷന്‍,ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ടിവി ആന്‍ഡ് റേഡിയോ, ഇലക്ട്രോണിക് ഇന്‍സ്ട്രമെന്റേഷന്‍, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്സ്, അപ്ലൈഡ് ഇലക്ട്രോണിക്സ്, ഡിജിറ്റല്‍ ഇലക്ട്രോണിക്സ്, പവര്‍ ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍, കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കിങ്, ഡേറ്റാ നെറ്റ്വര്‍ക്കിങ്). പ്രായപരിധി 18-30 വയസ്.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് ഗ്രേഡ് 4 സിവില്‍ (ട്രാക്ക്മാന്‍), ഇലക്ട്രിക്കല്‍(ഹെല്‍പ്പര്‍), എസ് ആന്‍ഡ് ടി(ഹെല്‍പ്പര്‍ ഓപറേറ്റിങ്) 896 ഒഴിവ്
മെട്രിക്കുലേഷന്‍. കുറഞ്ഞത് മൊത്തം 60 ശതമാനം മാര്‍ക്കോടെ ഒരു വര്‍ഷത്തെ അപ്രന്റിസ്ഷിപ്പ് കോഴ്‌സ് / ഐ.ടി.ഐ. (എസ്.സി.വി.ടി. / എന്‍.സി.വി.ടി.). പ്രായപരിധി 18-30 വയസ്.
2018 ജൂലൈ 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവു ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും www.dfccil.gov.in വെബ്‌സൈറ്റ് കാണുക.
വിലാസം: Dedicated Freight Corridor Corporation of India Limited, 5th floor, Pragati Maidan Metro Station Building Complex, New Delhi-110001.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31.