Ravi Mohan

CEO of NowNext | Marketing Guru 

Career Consultant | Startup Mentor
facebook.com/ravi.mohan.12

ജീവിത വിജയം എന്നത് പെട്ടെന്ന് നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല. ജീവിതത്തിനു അർത്ഥപൂർണ്ണമായ ലക്‌ഷ്യം കണ്ടെത്തി, അത് നേടിയെടുക്കുന്നതിനുള്ള ദിശാബോധം സൃഷ്ടിച്ച് ശ്രമകരമായ പ്രവർത്തനങ്ങൾ നടത്തുന്നവർ ജീവിതത്തിൽ വലിയ വിജയങ്ങൾ നേടുന്നതായി കാണാം. നമുക്ക് ഓരോരുത്തർക്കും വിജയത്തിന് വ്യത്യസ്തമായ നിർവചനം ഉണ്ടെങ്കിലും, എല്ലാ മനുഷ്യരിലും സാർവത്രികമായി കണ്ടു വരുന്ന ചില സവിശേഷ കാര്യങ്ങൾ ഉണ്ട്. അത്തരത്തിൽ ചില കാര്യങ്ങൾ നമ്മുടെ വിജയങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നവയാണ്. വിജയത്തിലേക്ക് കടക്കുന്നതിന്റെ ആദ്യ പടിയായി നമ്മുടെ ചില രീതികൾ ഉപേക്ഷിക്കേണ്ടതായി വരും.

1. അനാരോഗ്യകരമായ ജീവിതശൈലി ഉപേക്ഷിക്കുക

ജീവിതത്തിൽ എന്തെങ്കിലും നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നേട്ടങ്ങളുടെ തുടക്കം ഇവിടെയാണ്. ആദ്യം, നിങ്ങളുടെ ആരോഗ്യം നിങ്ങൾ ശ്രദ്ധിക്കണം, അതിനായി നിങ്ങൾ പാലിക്കേണ്ട രണ്ടു കാര്യങ്ങൾ മാത്രമേയുള്ളു;

1. ആരോഗ്യകരമായ ഭക്ഷണക്രമം
2. ചിട്ടയുള്ള വ്യായാമം

ഈ ഘട്ടം നിസ്സാരമായി തോന്നുന്നുണ്ടോ? എന്നാൽ ഒരു ദിവസം നിങ്ങൾ സ്വയം നന്ദി പറയും. കരുത്തുള്ള ജീവിതത്തിന്, ആരോഗ്യമുള്ള ശരീരം അത്യന്താപേക്ഷിതമാണ്.

2. ഇനി ചെറിയ കളികൾ വേണ്ട

ഹൃസ്വകാല ലക്ഷ്യങ്ങൾ അല്ലെങ്കിൽ സ്വപ്‌നങ്ങൾ തലയിൽ പേറി ജീവിക്കാൻ ശ്രമിക്കരുത്. ജീവിതം മുന്നോട്ടാണ് കുതിക്കുന്നത്. അതിനെ നോക്കിക്കാണുന്നതും ദീർഘകാല ലക്ഷ്യങ്ങൾ സെറ്റ് ചെയ്തു കൊണ്ടായിരിക്കണം. വലിയ ലക്ഷ്യങ്ങൾ എന്നത് വലിയ ഉത്തരവാദിത്വങ്ങൾ കൂടിയാണ്. അവയെ നിങ്ങൾ ഭയപ്പെട്ടാൽ, നിങ്ങളുടെ വലിയ അവസരങ്ങളാണ് നഷ്ടപ്പെടുന്നത് എന്ന ചിന്തയുണ്ടാകണം. നിങ്ങൾ ഒരിക്കലും മികച്ച അവസരങ്ങൾ നേടാൻ ശ്രമിക്കുകയോ നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ അനുവദിക്കുകയോ ചെയ്യുന്നില്ലെങ്കിൽ, നിങ്ങളുടെ യഥാർത്ഥ കഴിവ് നിങ്ങൾ ഒരിക്കലും തിരിച്ചറിയുകയില്ല. മാത്രമല്ല, നിങ്ങളുടെ നേട്ടങ്ങൾ ലോകത്തിന് ഒരിക്കലും പ്രയോജനവും ചെയ്യില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ ആശയങ്ങൾക്ക് ശബ്ദം നൽകുക, പരാജയപ്പെടാൻ ഭയപ്പെടരുത്, തീർച്ചയായും അത് വിജയിക്കാനും ഭയപ്പെടാതിരിക്കലാണ്.

3. ഒഴികഴിവുകൾ പറയാതിരിക്കാം

നിങ്ങളുടെ ജീവിതം നിങ്ങളുടേത് മാത്രമാണ്. അത് മറ്റാർക്കും സ്വന്തമല്ല.

നിങ്ങളുടെ ജീവിതത്തിൽ നടക്കുന്ന എന്തിനും, അത് നല്ലതായാലും മോശമായാലും അതിന്റെ പൂർണ്ണ ഉത്തരവാദിത്വം നിങ്ങളുടേത് മാത്രമാണ് എന്ന് മനസ്സിലാക്കുക. ജീവിതത്തിൽ വിജയിച്ചവർ, തങ്ങളുടെ തുടക്കം, മോശം തീരുമാനങ്ങൾ, നേരിട്ട പരാജയങ്ങൾ, ബലഹീനതകൾ എന്നിവയൊന്നും മറ്റൊരാളുടെയും ചുമലിൽ കെട്ടിവയ്ച്ചവരല്ല, മറിച്ച് അതിന്റെയെല്ലാം ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് ഭാവിയിൽ അത്തരം ന്യൂനതകൾ ആവർത്തിക്കാതെ ശ്രദ്ധിച്ചവരാണ്. നിങ്ങളുടെ ജീവിതത്തിൽ അടുത്തതെന്ത് എന്നത് നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണെന്ന തിരിച്ചറിവ്, നിങ്ങളെ ഭയപ്പെടുത്തിയേക്കാം. എന്നാൽ അത് നിങ്ങളിൽ ആവേശവും നിറയ്ക്കുന്ന ഒന്നാകണം. ഒഴികഴിവുകൾ പറയരുത്, അത് നിങ്ങളെ വ്യക്തിപരമായും തൊഴില്പരമായും വളരുന്നതിൽ നിന്ന് തടയും. ജീവിത വിജയത്തിന് Excuses ഒഴിവാക്കുക തന്നെ വേണം.

4. മനസ്സിനെ പരിമിതിപ്പെടുത്തരുത്

നിങ്ങളുടെ കഴിവുകൾ, ബുദ്ധിശക്തി, അറിവുകൾ എന്നിവയൊന്നും തന്നെ പരിമിതപ്പെടുത്തേണ്ട ഒന്നല്ല. ഓരോ ദിവസവും പുതിയ ദിവസമാണ്. നിങ്ങളുടെ അറിവുകൾ, സ്കില്ലുകൾ, മനോഭാവം, ശൈലികൾ എന്നിവയൊക്കെ ദിനംപ്രതി അപ്ഡേറ്റ് ചെയ്യപ്പെടണം. വിജയികളായ മനുഷ്യർ അതിനായി ദിവസത്തിന്റെ ഏറിയ പങ്കും ചിലവഴിക്കാറുണ്ട് എന്നതാണ് വസ്തുത. നിങ്ങൾ ഇന്നിൽ മാത്രം ജീവിച്ചാൽ നാളെകൾ നിങ്ങളുടെതാകില്ല എന്ന തിരിച്ചറിവുണ്ടായിരിക്കണം.

ഇന്നത്തെ നിങ്ങൾ നാളെയിങ്ങനെയായിരിക്കണമെന്നില്ല!

5. എല്ലാം താനേ ശരിയാകുമെന്ന അബദ്ധവിചാരങ്ങൾ ഉപേക്ഷിക്കുക

ഒറ്റരാത്രികൊണ്ടുള്ള വിജയമെന്നത് ഒരു മിഥ്യയാണ്.

ഭാവിയ്ക്കായി പ്ലാൻ ചെയ്യുക. നിങ്ങളുടെ മുന്നിലുള്ള ദിവസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. എല്ലാ ദിവസവും നിങ്ങളിൽ, നിങ്ങളുടെ സാഹചര്യങ്ങളിൽ തുടർച്ചയായ ചെറിയ മെച്ചപ്പെടുത്തൽ നടത്താൻ ശ്രമിക്കണം. കാലക്രമേണ അത്, വലിയ ഫലങ്ങൾ നേടാൻ നിങ്ങളെ പ്രാപ്തരാക്കും. വിജയങ്ങൾ നേടാൻ എന്തെങ്കിലും കുറുക്കു വഴികളോ, മാന്ത്രിക വടിയോ ഇല്ല. നിങ്ങളുടെ ജീവിതത്തിൽ നടക്കുന്ന അത്ഭുതങ്ങൾ നിങ്ങളുടെ തന്നെ സൃഷ്ടിയാണ്.

6. പൂർണ്ണതയെന്ന വാശി ഉപേക്ഷിക്കുക

എല്ലാം തികഞ്ഞ മനുഷ്യർ ഇന്നേ വരെ ലോകത്ത് ജന്മം കൊണ്ടിട്ടില്ല.

അതെ, 100% Perfect എന്ന അവസ്ഥ മനുഷ്യ സാധ്യമായ ഒന്നല്ല. നമ്മുടെ പരാജയ ഭയം, വിജയ ഭയം എന്നിവയൊക്കെയാണ് പെർഫെക്ഷനിസം (perfectionism) എന്ന വാശിയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നത്. എല്ലാം ശരിയായിട്ട് ഒന്നും നടക്കില്ല എന്ന് പറഞ്ഞു കേൾക്കാറില്ലേ? അത് തികച്ചും ശരിയാണ്. പൂർണതയിലേക്ക് കാത്തിരുന്നാൽ ചിലപ്പോൾ നമുക്ക് കൈവിട്ടു പോകുന്നത് വലിയ അവസരങ്ങൾ ആയിരിക്കും.

8. ലക്ഷ്യത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളിൽ YES പറയുന്നത് ഒഴിവാക്കുക

നമ്മുടെ ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിൽ വിഘാതമായി വരുന്ന അഭിപ്രായങ്ങൾക്കും, ചോദ്യങ്ങൾക്കും, തീരുമാനങ്ങൾക്കും “NO“ എന്ന മറുപടി നൽകാൻ നാം പഠിക്കണം. അത് നമ്മോട് എത്ര തന്നെ ചേർന്ന് നിൽക്കുന്നവരായാലും, “ഇല്ല” എന്ന് പറയേണ്ടുന്ന സാഹചര്യങ്ങളിൽ അങ്ങനെ തന്നെ പറഞ്ഞു പോകണം. ജീവിത വിജയങ്ങൾക്ക് വികാരപരമായുള്ള തീരുമാനങ്ങൾ ദോഷം ചെയ്യുക തന്നെ ചെയ്യും. ഔചിത്യപൂർണ്ണവും, വിവേകപരവും, പ്രായോഗികവുമായ തീരുമാനങ്ങളാണ് നിങ്ങളുടേതായി വരേണ്ടത്.

9. പ്രശ്നങ്ങളിൽ മാത്രം ചിന്ത കേന്ദ്രീകരിക്കുന്നത് ഒഴിവാക്കുക

നിങ്ങൾ എത്ര കൂടുതൽ സമയം ഒരു പ്രശ്‌നവുമായി മാത്രം ഇഴചേർന്നു ചിലവഴിക്കുന്നുവോ, ആ പ്രശ്നം നിങ്ങളെ കീഴ്പ്പെടുത്താൻ സാധ്യതയുണ്ട്.

പ്രശ്നങ്ങൾ ബാധിക്കാത്ത മനുഷ്യരില്ല. പ്രശ്നങ്ങൾ നമ്മെ ബാധിക്കുമ്പോൾ, അതിനെയോർത്ത് തളർന്നിരിക്കലല്ല മിടുക്കരായ മനുഷ്യർ ചെയ്യേണ്ടത്. ഓരോ പ്രശ്നങ്ങളുടെയും ഒപ്പം അതിന്റെ പരിഹാരവുമുണ്ട് എന്ന സത്യം നാം തിരിച്ചറിയണം. ആ പരിഹാരം എന്താണെന്ന് കണ്ടെത്തുന്നതിലാണ് നാം പരിശ്രമിക്കേണ്ടത്. ലോകത്ത് നാം ഇന്ന് അനുഭവിക്കുന്ന സകലമാന നേട്ടങ്ങളും, ഇത്തരത്തിൽ പ്രശ്നപരിഹാരമായി കണ്ടെത്തപ്പെട്ടവയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!