കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് കരാര്‍ വ്യവസ്ഥയില്‍ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തിക ഒഴിവുണ്ട്.

യോഗ്യത: ചാര്‍ട്ടേര്‍ഡ് / കോസ്റ്റ് അക്കൗണ്ടന്റ് പൊതുമേഖലാ സ്ഥാപനങ്ങളിലെ സമാന തസ്തികയിലെ പ്രവൃത്തി പരിചയം. വേതനം 25,000 രൂപ

അപേക്ഷകര്‍ക്ക് 2018 ജനുവരി ഒന്നിന് 45 വയസ് കവിയരുത്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും യോഗ്യത, വയസ്, പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം അപേക്ഷകള്‍ ഓഗസ്റ്റ് 31ന് മുമ്പായി മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍, ചലച്ചിത്ര കലാഭവന്‍ ബില്‍ഡിംഗ്, വഴുതക്കാട്, തിരുവനന്തപുരം -695014 എന്ന വിലാസത്തില്‍ ലഭിക്കത്തക്കവണ്ണം സമര്‍പ്പിക്കണം.

വെബ്‌സൈറ്റ്: www.keralacoast.org
ഫോണ്‍: 0471 2321520.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!