കണ്ണൂർ സർവകലാശാലയിലെ പ്രൈവറ്റ് രജിസ്‌ട്രേഷൻ ആരംഭിക്കും. ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ആരംഭിക്കാത്ത ബിരുദ , ബിരുദാനന്തര പ്രോഗ്രാമുകളിൽ ആയിരിക്കും പ്രൈവറ്റ് രജിസ്‌ട്രേഷൻ ആരംഭിക്കുക. നവംബർ 15 ന് ചേർന്ന സിന്റിക്കേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.