മൈസൂരുവിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ
അധ്യാപക തസ്തികയിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
വ്യത്യസ്ത വിഷയങ്ങളിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ്
പ്രൊഫസർ എന്നീ തസ്തികകളിലായാണ് ഒഴിവുകൾ. വിശദമായ
വിജ്ഞാപനത്തിനും അപേക്ഷാ ഫോറത്തിനും www.aiishmysore.com എന്ന
വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കുവാനുള്ള അവസാന തിയതി ഓഗസ്റ്റ് 17.