നാസിക്കിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ എയർക്രാഫ്റ്റ് ഡിവിഷനിലേക്ക് ട്രേഡ് അപ്രൻറീഷ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 561 ഒഴിവുകളാണുള്ളത്. ഫിറ്റർ-279, ടർണ്ണർ-32, കാർപെൻഡർ-5, മെഷീനിസ്റ്റ്-30, വെൽഡർ-14, ഇലക്ട്രീഷ്യൻ-85, മെക്കാനിക്-7, ഡ്രാഫ്റ്റ്സ്മാൻ-7, ഇലക്ട്രോണിക്സ് മെക്കാനിക്-4, പെയിൻറർ-12, പ്രോഗ്രാമിംഗ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻറ്-75, ഷീറ്റ് മെറ്റൽ വർക്കർ-5, മെഷീനിസ്റ്റ്-6 എന്നിങ്ങനെയാണ് ഒഴിവുകൾ ഉള്ളത്. അനുബന്ധ വിഷയത്തിൽ ഐ ടി ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.hal-india.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 15.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!