സെൻട്രൽ ടാക്സ് ആൻഡ് എക്സൈസ് വകുപ്പിന്റെ തിരുവനന്തപുരം മേഖല ഓഫീസിൽ 12 ഒഴിവുകൾ. അസിസ്റ്റന്റ് ഹൽവായ് കം കുക്ക്, ക്ലാർക്ക്, കാന്റീൻ അസിസ്റ്റന്റ് എന്നീ തസ്തികകളി ലാണ് ഒഴിവുകൾ. ഇതിൽ 10 ഒഴിവുകൾ കാന്റീൻ അസിസ്റ്റന്റ് തസ്തികയിൽ ആണ്.
അപേക്ഷാ ഫോറം മാതൃക www.cenexcisekochi.gov.in എന്ന വെബ്സൈറ്റിൽ നിന്ന് പൂരിപ്പിച്ച് പ്രായം, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഓഗസ്റ്റ് 20ന് മുൻപായി അപേക്ഷകൾ Joint Commissioner (P&V), Office of the Commissioner of Central Tax and Central Excise, Central Revenue Building, I.S Press Road, Cochin -682018 എന്ന വിലാസത്തിൽ അയയ്ക്കണം.