കേരള സർവകലാശാലയുടെ 25 വിദൂരപഠന കോഴ്സുകൾക്ക് യു.ജി.സി. അംഗീകാരം. 2018-19, 2019-20 വർഷങ്ങളിലേക്ക‌് 13 ബിരുദ കോഴ്സുകൾക്കും 12 ബിരുദാനന്തര കോഴ്സുകൾക്കുമാണ് യു.ജി.സി. അംഗീകാരമായത്. ഇതിൽ ബി.എ. ഹിന്ദി, ബി.ബി.എ. എന്നിവ പുതിയ കോഴ്സുകളാണ്. കോഴ‌്സുകളിലേക്ക‌് ഒക്ടോബർ ഒന്നിനുമുമ്പ‌്‌ പ്രവേശനം പൂർത്തിയാക്കണമെന്ന‌് യു.ജി.സി. നിർദ്ദേശിച്ചിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസത്തിന് അർഹത നേടുന്നവരിൽ 10 ശതമാനത്തിനു മാത്രമാണ് കേരളത്തിൽ കോളേജ് പഠനം തിരഞ്ഞെടുക്കുന്നത് എന്നാണ് കണക്ക്. ബാക്കിയുള്ളവർ വിദൂരപഠനത്തെയാണ് ആശ്രയിക്കുന്നത്. കുടുംബിനികൾ, ഉദ്യോഗസ്ഥർ, പ്രവാസികൾ, സൈനിക സേവനമനുഷ്ഠിക്കുന്നവർ എന്നിങ്ങനെ റഗുലർ പഠനത്തിന് അവസരമില്ലാത്തവർക്കെല്ലാം വിദൂരപഠന കോഴ‌്സുകൾക്കുള്ള യു.ജി.സി. അംഗീകാരം അനുഗ്രഹമാകും.

വിദൂരപഠനത്തിന് ഓണ്‍ലൈനായി sde.keralauniversity.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ബി.എ. (ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഹിന്ദി), ബി.ബി.എ., ബി.എസ്.സി. (കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ്), ബി.സി.എ., ബി.കോം., ബി.എല്‍.ഐ.സി., എം.എ. (ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, സോഷ്യോളജി), എം.കോം., എം.എസ്.സി. (കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ്), എം.എല്‍.ഐ.സി. എന്നീ കോഴ്‌സുകള്‍ക്കാണ് 2018-19 അദ്ധ്യയന വര്‍ഷത്തിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്.

സര്‍വ്വകലാശാലയുടെ റെഗുലര്‍ കോഴ്‌സുകളുടെ അതേ സിലബസ് തന്നെയാണ് വിദൂരപഠന കോഴ്‌സുകള്‍ക്കും പിന്തുടരുന്നത്. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനൊപ്പം ഓണ്‍ലൈനായി ഫീസ് അടയ്ക്കുവാനുള്ള സൗകര്യവുമുണ്ട്. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.ideku.net

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!