ലോക്ക് ഡൗൺ കാലഘട്ടത്തിൽ ആളുകളുടെ വായനാശീലം വളർത്താൻ സൗജന്യമായി ബുക്ക് ഡൗൺലോഡ് ചെയ്യാനുള്ള അവസരമാണ് NBT ഒരുക്കുന്നത്.

ഇംഗ്ലീഷ് കൂടാതെ ഹിന്ദി, മലയാളം, ആസാമീസ്, ബംഗ്ല, ഗുജറാത്തി, ഒഡിയ, മറാത്തി, മിസോ, തമിഴ്, പഞ്ചാബി തുടങ്ങിയ വിവിധ ഭാഷകളിലെ 100-ലേറെ പുസ്തകങ്ങൾ ഇങ്ങനെ വായിക്കാം. ചെറുകഥകൾ, നോവൽ, ആത്മകഥ അങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ എൻ.ബി.ടിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വായനക്കാർക്ക് തിരഞ്ഞെടുക്കാം.
ഇത്തരത്തിൽ ലഭ്യമാകുന്ന പുസ്തകങ്ങളുടെ പി.ഡി.എഫുകൾ വായിക്കാൻ മാത്രമേ അനുവാദമുള്ളൂ. മറ്റെതെങ്കിലും രീതിയിൽ ഈ പുസ്തകങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമാണെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply