പ്രകൃതിക്ഷോഭത്തിന്റെ ദുരിതങ്ങൾ വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ വളരെയധികം പ്രസക്തിയാർജ്ജിക്കുന്ന ഒരു വിഷയമാണ് ഗ്രാമ-പഠനം അഥവാ റൂറൽ സ്റ്റഡീസ്. മനുഷ്യ ജീവിത വ്യവഹാരങ്ങൾ പലപ്പോഴും ഭൂമിയുടെയും പ്രകൃതിയുടെയും സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്നതിന്റെ സാക്ഷ്യപത്രമാണ് ഈ ദുരിതങ്ങൾ. പ്രകൃതിയുടെ വേരുകളോടുന്ന ഗ്രാമങ്ങളെയും ഗ്രാമജീവിതത്തെയും ആഴത്തിൽ പഠിക്കുക വഴി ആ സമതുലനാവസ്ഥ വീണ്ടെടുക്കാൻ റൂറൽ സ്റ്റഡീസ് സഹായിക്കും.ഗ്രാമജീവിതത്തോടും ഗ്രാമത്തിന്റെ വഴികളോടും താത്പര്യമുള്ളവർക്ക് ഉചിതമായ ഒരു കരിയർ ആണിത്.

കേവലം ഒരു ടൂറിസ്റ്റ് എന്ന പോലെ ഗ്രാമങ്ങളിൽ പോയി ചിത്രങ്ങൾ പകർത്തുക എന്നതല്ല പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഗ്രാമജീവിതത്തിന്റെ വൈവിധ്യങ്ങളുമായി അടുത്തിടപഴകാനും, നിരവധി സമുദായ വികാസ പരിപാടികളിൽ ഭാഗമാകുവാനും ഈ കോഴ്‌സുകളിൽ ചേരുന്നതോടെ അവസരമുണ്ടാകും. മൃഗ സംരക്ഷണം (അനിമൽ ഹസ്ബൻഡ്രി), ഫോറസ്‌ട്രി, കൃഷിഭൂമി നിയന്ത്രണം (ഫാം മാനേജ്‌മെന്റ്), ശിശുക്ഷേമം (ചൈൽഡ് ഡെവലപ്‌മെന്റ്), കൃഷി, പ്രകൃതി സംരക്ഷണം, സമുദായ വികസനം തുടങ്ങി വിവിധ വിഷയങ്ങളിലൂടെ കടന്നു പോകുന്നതാണ് ഈ കോഴ്‌സ്. പഠിച്ചതിന് ശേഷം ഗ്രാമീണ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളിലോ പബ്ലിക്-പ്രൈവറ്റ് സ്ഥാപനങ്ങളിലോ മറ്റോ ജോലി നേടാം. അനവധി എൻ.ജി.ഒകളും ഈ മേഖലയിൽ അവസരങ്ങൾ ഒരുക്കുന്നുണ്ട്.

ഗുജറാത്തിലെ ഭാവ് നഗർ യൂണിവേഴ്‌സിറ്റി, ഹേമചന്ദ്രാചാര്യ നോർത്ത് ഗുജറാത്ത് യൂണിവേഴ്‌സിറ്റി, എം.എച്ച്.പട്ടേൽ ഗ്രാം സേവാ മഹാവിദ്യാലയ, നൂതൻ ഭാരതി ഗ്രാം വിദ്യാപീഠ്, സൗരാഷ്ട്ര യൂണിവേഴ്‌സിറ്റി, ഉത്തരാഖണ്ഡിലെ ദേവ് സംസ്‌കൃതി വിശ്വവിദ്യാലയ, ഉത്തർപ്രദേശിലെ സായ് അക്കാദമി എന്നിവിടങ്ങളിൽ റൂറൽ സ്റ്റഡീസിൽ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകൾ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!