പി.എസ്.സിയിൽ ലോവർ ഡിവിഷൻ ടൈപിസ്റ്റ് / ക്ലേ വർക്കർ /
ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
എസ്.എസ്.എൽ.സി, ഏതെങ്കിലും വിഷയത്തിൽ ബിരുദം / ഡി.സി.എ ആണ്
ലോവർ ഡിവിഷൻ ടൈപ്പിസ്റ്റിനുള്ള യോഗ്യത. എസ്.എസ്.എൽ.സിയും
ടെറാക്കോട്ട വെയറിൽ 3 വർഷത്തെ പ്രവർത്തനപരിചയ
സർട്ടിഫിക്കറ്റുമാണ് ക്ലേ വർക്കർ യോഗ്യത.
എസ്.എസ്.എൽ.സിയും ഡ്രാഫ്റ്റ്സ്മാൻ
സിവിൽ / സർവേയർ എന്നിവയിൽ ദേശീയ ട്രേഡ് സർട്ടിഫിക്കട്ടും
ഇറിഗേഷൻ, കൺസ്ട്രക്ഷൻ എന്നിവയിൽ കേരള സർക്കാരിന്റെ
എൻജിനിയറിങ് സർട്ടിഫിക്കട്ടുമാണ് ഡ്രാഫ്റ്റ്സ്മാൻ തസ്തികയിൽ
അപേക്ഷിക്കാനുള്ള യോഗ്യത.
18 നും 36നും മധ്യേ പ്രായമുള്ളവർക്ക്
അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ പി.എസ്.സി. മുഖേന ഔദ്യോഗിക
വെബ്സൈറ്റായ www.keralapsc.gov.in എന്ന വെബ്സൈറ്റിലൂടെ ഓഗസ്റ്റ് 29 ന്
മുൻപായി അപേക്ഷകൾ സമർപ്പിക്കണം.