കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ ഡിസംബർ ഇരുപത്തേഴിനു ചൊവ്വാഴ്ച സർവ്വകലാശാലയിൽ വെച്ച് ബഹു: സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്‍റെ അധ്യക്ഷതയിൽ നടന്ന എഴുപത്തിരണ്ടാമത് ഗവേർണിംഗ് കൗൺസിൽ യോഗം ബിരുദ, ബിരുദാനന്തര ബിരുദ സീറ്റുകൾ വർധിപ്പിക്കുന്നതിന് തീരുമാനമെടുത്തു. ഈ അധ്യയന വർഷത്തിൽ 1132 ബിരുദ സീറ്റുകളും, 198 ബിരുദാനന്തര ബിരുദ സീറ്റുകളും വർധിപ്പിക്കുന്നതിനാണ്‌ ഗവേർണിംഗ് കൗൺസിൽ യോഗം തീരുമാനമെടുത്തത്. ഫാർമസിയിൽ 48 ബിരുദാനന്തര ബിരുദ സീറ്റുകളും, നഴ്സിങ്ങിൽ 822 ബിരുദ സീറ്റുകളും, 10 ബിരുദാനന്തര ബിരുദ സീറ്റുകളും, പാരാമെഡിക്കൽ സയൻസിൽ 60 ബിരുദ സീറ്റുകളും, 36 ബിരുദാനന്തര ബിരുദ സീറ്റുകളും, മെഡിസിനിൽ 250 ബിരുദ സീറ്റുകളും, 104 ബിരുദാനന്തര ബിരുദ സീറ്റുകളുമാണ് ഈ അധ്യയന വർഷം വർധിപ്പിക്കുന്നതിന് തീരുമാനമെടുത്തത്.
അടുത്ത അധ്യയനവർഷത്തിൽ സീറ്റുകൾ വർധിപ്പിക്കുന്നതിന് സർക്കാർ അനുമതി ലഭിച്ചിട്ടുള്ള കോളേജുകളെ പരിഗണിക്കുന്നതിനും ഗവേർണിങ് കൗൺസിൽ യോഗം തീരുമാനമെടുത്തു.