സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കൗസെല്ലിങ് സെനറ്ററുകൾ പ്രവർത്തിക്കാൻ കൗസിലർമാരുടെ അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ടെലിഫോൺ വഴിയും, ആവശ്യമെങ്കിൽ നേരിട്ടും രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രതിദിനം 6 മണിക്കൂർ വീതമുള്ള രണ്ടു ഷിഫ്റ്റുകളിലായി ജോലി ചെയ്യേണ്ടി വരും. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

എം.എസ്.സി. / എം.എ. (സൈക്കോളജി / ക്ലിനിക്കൽ സൈക്കോളജി/ കൗൺസിലിങ് സൈക്കോളജി), എം.എസ്.ഡബ്ല്യു. (മെഡിക്കൽ ആൻഡ് സൈക്ക്യാട്രി), ലഹരി മുക്ത മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യതാ മാനദണ്ഡങ്ങൾ. അപേക്ഷകർ 40 വയസ്സിനു താഴെ പ്രായമുള്ളവരായിരിക്കണം.

20000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ, വിമുക്‌തി മിഷൻ എക്സൈസ് ആസ്ഥാന കാര്യാലയം, നന്ദാവനം, വികാസ് ഭവൻ പി.ഒ തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ അപേക്ഷ അയക്കണം. അപേക്ഷാഫോറം എക്സൈസ് വകുപ്പിന്റെ http://www.keralaexcise.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉണ്ടായിരിക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി സെപ്തംബര് 5.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!