വനിത ശിശുവികസന വകുപ്പിനു കീഴിലെ നിര്‍ഭയ സെല്ലില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം നടത്തുന്നു. വനിത ശിശുവികസന/ സാമൂഹ്യനീതി വകുപ്പിലെ അഡീഷണല്‍ ഡയറക്ടര്‍ (ശമ്ബള സ്‌കെയില്‍ 68700-110400)/ ജോയിന്റ് ഡയറക്ടര്‍ (ശമ്ബള സ്‌കെയില്‍ 55350-101400) തസ്തികയിലുള്ളവരില്‍ നിന്നും തത്തുല്യമായ തസ്തികയില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ യോഗ്യരായ അപേക്ഷകള്‍ ഇല്ലെങ്കില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനും അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടേഷന്‍ നിയമനത്തിന് പരിഗണിക്കുന്നതിന് മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ സേവനമനുഷ്ഠിക്കുന്നവരായ അപേക്ഷകര്‍ക്ക് എം.എസ്.ഡബ്ല്യൂ/ സോഷ്യല്‍ സയന്‍സിലുള്ള ബിരുദാനന്തര ബിരുദം വേണം. ഇതുനു പുറമേ അതിജീവിക്കപ്പെട്ട സ്ത്രീകള്‍/ കുട്ടികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട ക്ഷേമ/ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനും പത്ത് വര്‍ഷത്തെ പരിചയം വേണം. നിര്‍ഭയ സെല്ലില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ളതും പദ്ധതി നിര്‍വഹണ രംഗത്ത് 15 വര്‍ഷത്തിലധികം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുള്ള എല്‍.എല്‍.ബി/ എം.എസ്.ഡബ്ല്യൂ ബിരുദം നേടിയിട്ടുള്ള വനിതകള്‍ക്ക് കരാര്‍ നിയമനത്തിനായി അപേക്ഷിക്കാം. താല്‍പര്യമുള്ള ഉദ്യോഗസ്ഥര്‍ വകുപ്പ് തലവന്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള ഡെപ്യൂട്ടേഷന്‍ അപേക്ഷ, ഓഫീസ് മേലധികാരി മുഖേന സമര്‍പ്പിക്കണം. കരാര്‍ നിയമനത്തിനുള്ള അപേക്ഷയില്‍ പൂര്‍ണ്ണമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍, സേവനപരിചയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ഉള്‍പ്പെടുത്തണം. അപേക്ഷ, വനിത ശിശുവികസന ഡയറക്ടര്‍, പൂജപ്പുര, തിരുവനന്തപുരം- 695012 എന്ന വിലാസത്തില്‍ ജനുവരി അഞ്ചിനകം ലഭ്യമാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!