കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ഫെബ്രുവരി ഇരുപത്തൊന്നു മുതലാരംഭിക്കുന്ന മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ഡിഗ്രി (ഡി എം & എം സി എച്ച്) സപ്ലിമെന്‍ററി (2010 സ്കീം) പരീക്ഷക്ക് 2023 ജനുവരി ഇരുപതു മുതൽ ഇരുപത്തെട്ടു വരെയുള്ള തിയ്യതികളില്‍ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഫെബ്രുവരി മൂന്നു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഫെബ്രുവരി ഏഴു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.