റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ്സ് ഗ്രേഡ് ബി (ഡി.ആർ.) തസ്തികയിൽ വിവിധ വിഭാഗങ്ങളിൽ 60 ഒഴിവുകളുണ്ട്.
ഫിനാൻസ് 14, ഡാറ്റ അനലിറ്റിക്‌സ് 14, റിസ്ക് മോഡലിംഗ് 12, പ്രഫഷണൽ കോപ്പി എഡിറ്റിങ് 4, ഹ്യുമൻ റിസോർസ് മാനേജ്‌മന്റ് 4 എന്നിങ്ങനെയാണ് ഒഴിവുകൾ.കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം.
24 നും 34 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഓൺലൈൻ ഒബ്ജെക്റ്റീവ്, വിവരണാത്മക പരീക്ഷയും വിവരണാത്മക എഴുത്ത് പരീക്ഷയും ഉണ്ടാകും. ആകെ 300 മാർക്കിന്റേതായിരിക്കും പരീക്ഷ.
കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങൾ. അപേക്ഷാഫീസ് 850 രൂപ. എസ്.സി / എസ്.ടി/ ഭിന്നശേഷിക്കാർക്ക് 100 രൂപ.
www.rbi.org.in എന്ന വെബ്സൈറ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തിയതി സെപ്റ്റംബർ 7