ബാംഗ്ലൂർ മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ പ്രൊജക്ട് വിഭാഗത്തില്‍ എന്‍ജിനീയര്‍മാരുടെ 99 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ 68 ഒഴിവുകളും അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ 31 ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

അസിസ്റ്റന്റ് എന്‍ജിനീയര്‍
യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ. / ബി.ടെക് അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ. ബി.ഇ. / ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് 5 വര്‍ഷത്തെയും ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് 8 വര്‍ഷത്തെയും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസ്സ്. പ്രതിഫലം .48,280 രൂപ, അലവന്‍സുകള്‍ പുറമെ.

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍
യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ. / ബി.ടെക്. വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ കുറഞ്ഞത് 8 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 40 വയസ്സ്. പ്രതിഫലം 55,860 രൂപ, അലവന്‍സുകള്‍ പുറമെ.

3 വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്. അപ്രകാരം അപേക്ഷിച്ചതിന്റെ പ്രിന്റൗട്ട്, അനുബന്ധ രേഖകള്‍ എന്നിവ സഹിതം General Manager (HR), Bangalore Metro Rail Corporation Ltd., 3rd Floor, BMTC Complex, KH Road, Shanthi Nagar, Bangalore 560027 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 31 ന് വൈകീട്ട് നാലിനകം ലഭിക്കണം. അപേക്ഷിക്കുന്ന കവറിനു മുകളില്‍ തസ്തികയുടെ പേര് രേഖപ്പെടുത്തണം.

വിശദവിവരങ്ങള്‍ക്ക് english.bmrc.co.in

Leave a Reply