2022 ഡിസംബറിൽ നടന്ന ആറാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷ, 2023 ജനുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ (2017 സ്കീം) എന്നിവയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സ്കോർഷീറ്റിന്‍റെ റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പ് എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ഏപ്രിൽ ഇരുപത്തെട്ടിന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷിക്കേണ്ടതാണ്.