ഇന്ത്യൻ നേവിക്ക് കീഴിലുള്ള ഡെറാഡൂണിലെ നാഷണൽ ഹൈഡ്രോഗ്രാഫിക്ക് ഓഫിസിൽ ചൗക്കിദാറുടെ 2 ഒഴിവുകളുണ്ട്. ഒ.ബി.സി.ക്കാർക്ക് ഒരു ഒഴിവിന് സംവരണമുണ്ട്. പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകന്റെ പ്രായം 18നും 27നും ഇടയിൽ ആയിരിക്കണം.

എഴുത്ത് പരീക്ഷയുടെയും കായികക്ഷമതാ പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകർ അപേക്ഷാ മാതൃക പ്രകാരം ഏ4 പേപ്പറിൽ വൃത്തിയായി എഴുതിയോ ടൈപ്പ് ചെയ്തോ അപേക്ഷ പൂരിപ്പിച്ച് പാസ്പോർട്ട് സൈസ് ചിത്രം പതിച്ച്, പ്രായം, സംവരണം, വിദ്യാഭ്യാസം, കായികം തുടങ്ങിയ യോഗ്യതകൾ സംബന്ധമായ സര്ടിഫിക്കറ്റുകളുടെയും രേഖകളുടെയും പകർപ്പും, 2 പാസ്പോർട്ട് സൈസ് ഫോട്ടോകളും 6 രൂപ സ്റ്റാമ്പൊട്ടിച്ച 23 / 11 വലുപ്പത്തിലുള്ള സ്വന്തം വിലാസമെഴുതിയ 2 കവറുകളും ചേർത്ത് രജിസ്റ്റേർഡ് തപാൽ / സ്പീഡ് പോസ്റ്റായി The Chief Hydrographer, National Hydrographic Office, 107 A, Rajpur Road, Post Box No 75, Dehradun -248001 (Uttarakhand) എന്ന വിലാസത്തിൽ അയക്കുക. കവറിനു പുറത്ത് APPLICATION FOR THE POST OF MULTI TASKING STAFF (MINISTERIA) (ERSTWHILE CHOWKIDAR) and Category ______(അതായത് UR / SC / ST / OBC) എന്ന് എഴുതിയിരിക്കണം.

വിശദവിവരങ്ങൾക്ക് 0135 -2747365, Etxn. 127 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.hydrobharat.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

വിജ്‍ഞാപനത്തിനും അപേക്ഷാ മാതൃക ഡൗൺലോഡ് ചെയ്യാനും ഈ ലിങ്ക് സന്ദർശിക്കുക.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 25.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!