കേന്ദ്ര സർക്കാരിന്റെ നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ (ഭെൽ) വിസിറ്റിങ് മെഡിക്കൽ ഓഫിസർമാരെ തേടുന്നു. ഭെലിന്റെ മച്ചിലിപട്ടണം യൂണിറ്റിലാണ് ഒഴിവ്. ഒരു ഹോമിയോപ്പതി ഡോക്ടറിനെയും ഒരു ആയുർവേദ ഡോക്ടറിനെയുമാണ് ആവശ്യം. രണ്ടു വർഷത്തേക്കാണ് നിയമനം. അംഗീകൃത സർവകലാശാലയിൽ നിന്നും B.A.M.S. / B.H.M.S. ഉള്ളവർക്ക് അപേക്ഷിക്കാം. 65 വയസ്സാണ് പ്രായപരിധി. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.

താല്പര്യമുള്ള ഉദ്യോഗാർഥികൾ പ്രായം തെളിയിക്കാനായി എസ്.എസ്.സി. / എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, B.A.M.S. / B.H.M.S. സർട്ടിഫിക്കറ്റ്, MCI രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് , എസ്.സി. / എസ്.ടി. / ഒ.ബി.സി. / പി.ഡബ്ള്യു.ഡി. സർട്ടിഫിക്കറ്റ് എന്നിവയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അതും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം ചേർത്ത് Manager (HR), Bharat Electronics Limited, Ravindranath Tagore Road, Machilipattanam -521001എന്ന വിലാസത്തിൽ ഒക്ടോബർ 1നു മുൻപായി ലഭിക്കുംവിധം അയയ്ക്കുക.

കൂടുതൽ വിവരങ്ങൾക്ക് https://careers.bhel.in/ സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!