ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്പ് മെന്റ് ഓർഗനൈസേഷനുകീഴിൽ കൊച്ചി, തൃക്കാക്കരയിലെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക്ക് ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെല്ലോയാകാൻ അവസരം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / ഇൻസ്ട്രമെന്റേഷൻ എൻജിനിയറിങ് ട്രേഡിൽ 2 ഒഴിവും കംപ്യുട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ട്രേഡിൽ 1 ഒഴിവുമാണുള്ളത്. അനുബന്ധ ട്രേഡിൽ ബി.ഇ. / ബി.ടെക്ക്., NET / GATE യോഗ്യത അല്ലെങ്കിൽ അനുബന്ധ ട്രേഡിൽ എം.ഇ. / എം.ടെക്ക്. എന്നിവയാണ് യോഗ്യതാ മാനദണ്ഡങ്ങൾ . അഭിമുഖ തീയതികളിൽ അപേക്ഷകന് 28 വയസ്സ് കൈവിടാൻ പാടില്ല.

സെപ്റ്റംബർ 23ന് Naval Physical and Oceanographic Laboratory, Thrikkakkaran P.O., Kochi 682021 ൽ വെച്ച് അഭിമുഖം നടക്കും. ഇതിൽ പങ്കെടുക്കുന്നവർ ഒരു പേജിൽ കവിയാത്ത ബയോഡാറ്റ [email protected] എന്ന ഇ മെയിൽ വിലാസത്തിൽ സെപ്റ്റംബർ 20നു മുൻപ് അയച്ചു നൽകണം. ഫോട്ടോ, തിരിച്ചറിയൽ രേഖ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സൽ പകർപ്പും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!