കേരള സർവകലാശാലയുടെ മാവേലിക്കര രാജാരവിവര്മ സെന്റർ ഫോർ എക്സെൽലേൻസ് ഫോർ വിഷ്വൽ ആർട്സിൽ ആർട്ട് ഹിസ്റ്ററി ആൻഡ് പെയിന്റിങിൽ ലക്ചററുടെ ഒഴിവുണ്ട്. കരാർ നിയമനമാണ്. ശമ്പളം 30,000 രൂപ.
ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പി.ജി. ബിരുദതലത്തിൽ 2 വർഷത്തെ അധ്യാപന പരിചയവും നെറ്റും ഉണ്ടായിരിക്കണം. അപേക്ഷ ഫോറം www.kerauniversity.edu എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യണം.
പൂരിപ്പിച്ച അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും Registrar, University of Kerala, Palayam, Thiruvananthapuram -695034 എന്ന വിലാസത്തിൽ അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ 18.