Lorance Mathew

Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

രാസ വസ്തുക്കളുടെ ഉല്പാദനം, അവക്കാവശ്യമായ സാങ്കേതിക വിദ്യ, അതിനു വേണ്ട ഉപകരണങ്ങളുടെ രൂപകൽപ്പന, പ്ലാൻറ്റ് കൺട്രോൾ, തുടർന്നുള്ള വേസ്റ്റ് ട്രീറ്റ്മെൻറ്റ് തുടങ്ങിയവയെക്കുറിച്ചെല്ലാമുള്ള പഠനമാണു കെമിക്കൽ എഞ്ചിനിയറിങ്ങ്. പ്ലാസ്റ്റിക് ടെക്നോളജി, നാനോ ടെക്നോളജി, ഫുഡ് ടെക്നോളജി, പെയിൻറ്റ് ടെക്നോളജി, പ്ലാൻറ്റ് ഡിസൈൻ, എൻവിയോൺമെൻറ്റൽ എഞ്ചിനിയറിങ്ങ്, പ്രോസസ് കൺട്രോൾ, പെട്രോളിയം എഞ്ചിനിയറിങ്ങ്, ബയോ ടെക്നോളജി, ബയോ ഇൻഫോർമാറ്റിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ സ്പെഷ്യലൈസ് ചെയ്യാവുന്ന ഒരു എഞ്ചിനിയറിങ്ങ് ശാഖയാണിത്.

ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിൽ ഇത് ലഭ്യമാണെന്നിരിക്കിലും കെമിക്കൽ അനുബന്ധ വിഭാഗങ്ങൾക്ക് മാത്രമായുള്ള സ്ഥാപനമാണു മഹാരാഷ്ട്രയിലെ ജാൽഗോണിലുള്ള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി. നോർത്ത് മഹാരാഷ്ട്ര യൂണിവേഴ്സിറ്റിയുടെ കീഴിൽ 1994 ൽ സ്ഥാപിതമായ ഈ സ്ഥാപനം മുൻപ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻറ്റ് ഓഫ് കെമിക്കൽ ടെക്നോളജി എന്നാണു അറിയപ്പെട്ടിരുന്നത്. എട്ട് ഡിപ്പാർട്ട്മെൻറ്റുകളിലായി 5 ബി ടെക് കോഴ്സുകളും 7 എം ടെക് കോഴ്സുകളുമാണിവിടെയുള്ളത്. ഇതു കൂടാതെ ഗവേഷണ പ്രോഗ്രാമുകളുമുണ്ട്. സി എസ് ഐ ആർ, യു ജി സി, ഡി ആർ ഡി ഓ തുടങ്ങി രാജ്യത്തെ നിരവധി മുൻ നിര സ്ഥാപനങ്ങളുടെ ഗവേഷണ പരിപാടികളിൽ ഭാഗ ഭാക്കാകുവാനുള്ള അവസരമാണു ഇവിടുത്തെ പഠനം തുറന്ന് തരിക. പ്രശസ്തമായ നിരവധി സ്ഥാപനങ്ങളുമായി സഹകരണമുള്ളതിനാൽ ഇൻഡ്സ്ട്രിയൽ ട്രെയിനിങ്ങ്, ഗവേഷണം തുടങ്ങിയവ ഏറെ നല്ല നിലയിൽ ചെയ്യുവാൻ കഴിയും.

പ്രോഗ്രാമുകളും യോഗ്യതകളും
ബിരുദ പ്രോഗ്രാമുകൾ

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ മുഖ്യ വിഷയമായി +2 പാസാവർക്കാണു പ്രവേശനം. പ്രവേശന പരീക്ഷയുണ്ടാവും. കെമിക്കൽ എഞ്ചിനിയറിങ്ങ്, പോളിമർ ആൻഡ് പ്ലാസ്റ്റിക് ടെക്നോളജി, ഫുഡ് ടെക്നോളജി, ഓയിൽ ടെക്നോളജി, പെയിൻറ്റ് ടെക്നോളജി എന്നിവയിലാണു ബി ടെക് പ്രോഗ്രാമുകൾ. നാലു വർഷമാണു കാലാവധി.

ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ

1. എം ടെക് കെമിക്കൽ എഞ്ചിനിയറിങ്ങ്

കെമിക്കൽ എഞ്ചിനിയറിങ്ങിൽ ബി ടെക് ആണു പ്രവേശന യോഗ്യത. പ്രവേശന പരീക്ഷയുണ്ടാവും

2. എം ടെക് പെയിൻറ്റ് ടെക്നോളജി

ബി ടെക് പോളിമർ/പ്ലാസ്റ്റിക്/പെയിൻറ്റ് ടെക്നോളജി അല്ലെങ്കിൽ എം എസ് സി കെമിസ്ട്രി/പോളിമർ കെമിസ്ട്രി ആണു യോഗ്യത.

3. എം ടെക് ഒലിയോ കെമിക്കൽസ് ആൻഡ് സർഫാക്ടൻസ് ടെക്നോളജി

ബി ടെക് ഓയിൽ ടെക്നോളജി അല്ലെങ്കിൽ എം എസ് സി കെമിസ്ട്രി ആണു യോഗ്യത

4. എം ടെക് ഫുഡ് ആൻഡ് ഫെർമെൻറ്റേഷൻ ടെക്നോളജി

ഫുഡ് ടെക്നോളജിയിൽ ബി ടെക് ആണു യോഗ്യത

5. എം ടെക് പോളിമർ ടെക്നോളജി

ബി ടെക് പോളിമർ/പ്ലാസ്റ്റിക്/പെയിൻറ്റ് ടെക്നോളജി അല്ലെങ്കിൽ എം എസ് സി കെമിസ്ട്രി/പോളിമർ കെമിസ്ട്രി ആണു യോഗ്യത.

6. എം ടെക് ഫാർമസ്യൂട്ടിക്കൽ ടെക്നോളജി

ബി ഫാം/ബി ടെക് ഫാർമസ്യൂട്ടിക്കൽസ്/എം എസ് സി ഡ്രഗ് കെമിസ്ട്രി എന്നിവയിലേതെങ്കിലുമുള്ളവർക്ക് അപേക്ഷിക്കാം

7. എം ടെക് നാനോ സയൻസ് ആൻഡ് ടെക്നോളജി

ഏതെങ്കിലും ബി ടെക്/ഏതെങ്കിലും എം എസ് സി അല്ലെങ്കിൽ ബി ഫാം എന്നിവയാണു യോഗ്യത.

എല്ലാ പ്രോഗ്രാമുകൾക്കും 2 വർഷമാണു കാലാവധി

പി എച്ച് ഡി പ്രോഗ്രാമുകൾ

കെമിക്കൽ എഞ്ചിനിയറിങ്ങിൽ എം ടെക് ഉള്ളവർക്ക് എഞ്ചിനിയറിങ്ങിൽ പി
എച്ച് ഡിക്കും കെമിസ്ട്രിയിൽ എം എസ് സി ഉള്ളവർക്ക് കെമിസ്ട്രിയിൽ പി
എച്ച് ഡിക്കും ചേരാവുന്നതാണു. ഗവേഷണ പ്രോഗ്രാമുകൾക്ക് നിരവധി
സ്കോളർഷിപ്പുകളും ലഭ്യമാണു.

വിശദ വിവരങ്ങൾക്ക്: http://www.nmu.ac.in/udct/en-us/home.aspx

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!