കൊച്ചി പനങ്ങാട് ആസ്ഥാനമായുള്ള കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ ഓഫീസ് അസിസ്റ്റന്റ്, ഓഫീസ് അറ്റന്റന്റ് തസ്തികകളിലായി 2 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. അപേക്ഷ ഫോറം www.kufos.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ Finance Officer, Kerala University of Fisheries and Ocean Studies, Panangad എന്ന പേരിൽ എടുത്ത അപേക്ഷാ ഫീസിന്റെ ഡിഡിയും സഹിതം The Registrar, Kerala University of Fisheries and Ocean Studies, Panangad P.O, Madavana, Kochi – 682506 എന്ന വിലാസത്തിൽ സെപ്റ്റംബർ 28നു മുൻപായി അപേക്ഷിക്കുക. അപേക്ഷ അയക്കുന്ന കവറിനു പുറത്ത് പരസ്യ നമ്പറും തസ്തികയുടെ പേരും രേഖപ്പെടുത്തണം. ഒന്നിലേറെ തസ്തിയിലേക്ക് അപേക്ഷിക്കുന്നവർ വെവേറെ അപേക്ഷയും അപേക്ഷാ ഫീസും അയക്കണം.
പരസ്യ നമ്പർ: GA5/7842/2018