കേന്ദ്ര പൊതുമേഖലാ മിനിര്തന കമ്പനിയായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 177 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ, ജനറൽ മാനേജർ, ഡെപ്യുട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ , ചീഫ് മാനേജർ, ജൂനിയർ മാനേജർ, മാനേജർ, ഡെപ്യുട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവ്.

മൈനിങ്, ജിയോളജി, സർവേ, കോൺസൻട്രേറ്റർ, മെറ്റലർജി, റീഫ്രെക്ട്രി, കെമിക്കൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ, സിസ്റ്റംസ്, റിസർച് ആൻഡ് ഡെവലപ്പ്മെന്റ്, സേഫ്റ്റി ആൻഡ് ഫയർ സർവീസ്, എൻവയോൺമെന്റ് മാനേജ്‌മന്റ്, എച്ച്.ആർ, അഡ്മിനിസ്ട്രേഷൻ, ലാ, ഫിനാൻസ്, മെറ്റീരിയൽ ആൻഡ് കോൺട്രാക്ട്, മാർക്കറ്റിങ്, ഒഫീഷ്യൽ ലാങ്ക്വേജ് എന്നീ വിഭാഗങ്ങളിലായാണ് ഈ ഒഴിവുകളുള്ളത്.

താല്പര്യമുള്ളവർക്ക്  www.hindustancopper.com എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, ഒഴിവ്, സംവരണം, ഗ്രേഡ്, ശമ്പളം, പ്രായം, പ്രവർത്തിപരിചയം എന്നിവ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 6.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!