യൂറോലൈം ടെക്നോളജീസിൽ വിൻഡോസ് അഷ്വർ അഡ്മിനിസ്ട്രേറ്ററുടെ ഒഴിവുണ്ട്. എൽ 1, എൽ 2, എൽ 3 വിൻഡോസ് സെർവർ എൻജിനീയർമാരെയാണ് ആവശ്യം. വിൻഡോസ് സെർവർ 2008 / 2012 എന്നിവയിൽ നല്ല ധാരണയുള്ളവരായിരിക്കണം.
അഷ്വർ റിസോർസ് ടെംപ്ളേറ്റ്സിൽ പരിചയമുണ്ടായിരിക്കണം. വെർച്വൽ നെറ്റ്‌വർക്ക്, സ്റ്റോറേജ്, വെർച്വൽ മെഷീൻ, അഷ്വർ ആക്റ്റീവ് ഡയറക്ടറി എന്നിവയിൽ പരിചയമുണ്ടായിരിക്കണം. പവർ ഷെൽ സ്ക്രിപ്റ്റിങ് അറിഞ്ഞിരിക്കണം. ആക്റ്റീവ് ഡയറക്ടറി കൈകാര്യം ചെയ്ത പരിചയം വേണം. ഒരു വര്ഷം മുതൽ ആറ് വർഷം വരെ പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം.
[email protected] എന്ന ഇ-മെയിലിലേക്ക് ബയോഡാറ്റ അയയ്ക്കുക. അവസാന തീയതി ഒക്ടോബർ 5.