കേരളസര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ് സെന്ററിലെ വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വെബ് ടെക്‌നോളജി ആന്‍ഡ് ബ്ലോക്ക് ചെയിന്‍, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് എന്നിവയില്‍ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്കും വിവിധ ആനിമേഷന്‍, മള്‍ട്ടിമീഡിയ കോഴ്‌സുകളിലേയ്ക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ആനിമേഷന്‍, മള്‍ട്ടിമീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ എസ്എസ്എല്‍സി/പ്ലസ്ടു/ഐടിഐ/വിഎച്ച്എസ്ഇ/ഡിഗ്രി, ഡിപ്ലോമ പാസായവര്‍ ആയിരിക്കണം. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ത്രീഡി ആനിമേഷന്‍ വിത്ത് സ്‌പെഷലൈസേഷന്‍ ഇന്‍ ഡൈനാമിക്‌സ് ആന്‍ഡ് വിഎഫ്എക്‌സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍ എന്നീ മള്‍ട്ടിമീഡിയ ആനിമേഷന്‍ കോഴ്‌സുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വെബ്‌ടെക്‌നോളജി ആന്‍ഡ് ബ്ലോക്ക് ചെയിന്‍ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ ഡിപ്ലോമ, ഡിഗ്രി ചെയ്യുന്നവരോ, പാസായവരോ ആയിരിക്കണം. വിശദവിവരങ്ങള്‍ക്ക് 0471 2325154, 4016555 എന്ന നമ്പറിലോ കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളജ് റോഡ്, വഴുതക്കാട് പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!