കുടുംബശ്രീ മൈക്രോ എൻറർപ്രൈസസ് കൺസൾറ്റൻറ്, അക്കൗണ്ടൻറ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസർഗോഡ് ജില്ലയിലെ പരപ്പ ബ്ലോക്കിൽ ആരംഭിക്കുന്ന റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എൻറർപ്രണർഷിപ്  ഡെവലപ്മെൻറ് പ്രോഗ്രാമിലേക്കാണ് നിയമനം. അപേക്ഷകൾ പരപ്പ ബ്ലോക്ക് കുടുംബശ്രീ അംഗങ്ങളോ കുടുംബാംഗങ്ങളോ ആയിരിക്കണം. മൈക്രോ എൻറർപ്രൈസസ് കൺസൾറ്റൻറ് തസ്തികയിൽ 22 ഒഴിവുകളാണുള്ളത്. പ്ലസ് ടു പ്രീ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം കുടുംബശ്രീ സിഡിഎസ് ഓഫീസിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് എന്ന 04994256111 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 4.

Leave a Reply