എറണാകുളം ഉദ്യോഗമണ്ഡലം ആസ്ഥാനമാക്കിയുള്ള പൊതുമേഖലാ സ്ഥാപനമായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽ ട്രാവൻകോർ ലിമിറ്റഡിൽ അസിസ്റ്റന്റ് (ജനറൽ, ഫിനാൻസ്) തസ്തികകളിലെ 6 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾ www.fact.co.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
അസിസ്റ്റന്റ് തസ്തികയിൽ ജനറൽ, ഫിനാൻസ് വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിലെ അപേക്ഷിക്കാവു. രണ്ടു വിഭാഗത്തിലും അപേക്ഷിക്കുന്നവരുടെ അപേക്ഷകൾ തള്ളിക്കളയും. ഉദ്യോഗാർഥിയുടെ ഒപ്പ്, പാസ്പോര്ട്ട് സൈസ് ഫോട്ടോ, എസ്.എസ്.എൽ.സി. / ജനന സർട്ടിഫിക്കറ്റ് , ബിരുദ സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത അപേക്ഷയിൽ അപ്‌ലോഡ് ചെയ്യണം. എസ്.ടി., എസ്.സി., അംഗപരിമിതർ, വിമുക്തഭടർ എന്നീ വിഭാഗക്കാർ അവരുടെ ജാതി / അംഗപരിമിതി / സർവീസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്കാൻ ചെയ്ത അപ്‌ലോഡ് ചെയ്യണം.ഓൺലൈനായി അപ്‌ലോഡ് ചെയ്ത അതെ ഫോട്ടോയുടെ 6 കോപ്പികൾ ഉദ്യോഗാർത്ഥി സൂക്ഷിച്ചുവെയ്ക്കണം.കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 11.