പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യാനുള്ള സമയം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും. കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യാത്തവര്‍ ഈ സമയത്തിനകം പൂര്‍ത്തിയാക്കണം. പ്രവേശന നടപടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധമായും കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കണം.

അപേക്ഷയിലെ തിരുത്തലുകള്‍ ഉള്‍പ്പെടെയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ വഴിയാണ് സാധിക്കുന്നത്. ട്രയല്‍ അലോട്ട്‌മെന്റ് ശനിയാഴ്ച പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 14ന് പ്രസിദ്ധീകരിക്കും.

സിബിഎസ്ഇ/ ഐസിഎസ്ഇ സ്‌കീമുകളില്‍ നിന്ന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ അപേക്ഷയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഗ്രേഡ് വിവരങ്ങള്‍ സര്‍ട്ടിഫിക്കറ്റിലുള്ള വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണോ എന്നുള്ളത് ഒരിക്കല്‍ കൂടി ഉറപ്പ് വരുത്തണം.

ഇനിയും കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാത്തവര്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ (www.hscap.kerala.gov.in) നല്‍കിയിട്ടുള്ള നിര്‍ദ്ദേശം വായിച്ച് മനസ്സിലാക്കിയ ശേഷം ലോഗിന്‍ സൃഷ്ടിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Leave a Reply