കുഞ്ഞുനാളിൽ ഉണ്ടാകുന്ന ആഗ്രഹങ്ങളിൽ ഒന്ന് മാത്രമാണ് ട്രെയിൻ ഓടിക്കണം എന്നത്. കളിപ്പാട്ടമല്ല, ശരിക്കുള്ള ട്രെയിൻ. വിസിലടിച്ച് ചീറിപ്പാഞ്ഞു വരുന്ന പുകവണ്ടിയെ ചെറിയൊരു ഭയത്തോടെയും എന്നാൽ അമ്പരപ്പോടെയും ആശ്ചര്യത്തോടെയും കണ്ടു നിന്നിട്ടുള്ളവരാണ് നമ്മൾ. അപ്പോൾ ആ ട്രെയിൻ ഓടിക്കാൻ ഒരു അവസരം ലഭിക്കുക എന്ന് പറഞ്ഞാലോ? ഇരുകൈയും നീട്ടി സ്വീകരിക്കും. അല്ല പിന്നെ!

ട്രെയിൻ ഓടിക്കുക എന്നതാണ് ഒരു ലോക്കോമോട്ടീവ് എൻജിനിയറുടെ ജോലി. ഗുഡ്‌സ് ട്രെയിനായിക്കോട്ടെ, ആൾക്കാരെ ഒണ്ടു പോകുന്ന ട്രെയിൻ ആകട്ടെ, യാത്രയ്ക്ക് മുന്നേ അതിന്റെ സുരക്ഷ ഉറപ്പു വരുത്തുക, യാത്ര തുടങ്ങിയാൽ കൃത്യമായ സമയത്ത് സുരക്ഷിതമായി ഉദ്ദിഷ്ടസ്ഥാനത്തെത്തിക്കുക എന്നിവയൊക്കെ ജോലിയുടെ ഭാഗമാണ്. ജോലിയാണിതെന്ന് പറയേണ്ട കാര്യമില്ലല്ലോ. ശ്രദ്ധയൊന്ന് പാളിയാൽ വലിയ വിലയായിരിക്കും നൽകേണ്ടി വരിക. ലോക്കോമോട്ടീവ് എൻജിനീയറിങ് ഡിപ്ലോമ / ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രത്യേക പരിശീലനവും ലോക്കോമോട്ടീവ് എൻജിനീയറാകാൻ ആവശ്യമാണ്.

വ്യക്തവും നിശ്ചിതവുമായ ഒരു വഴിയിലൂടെ, എത്തേണ്ട സമയങ്ങളിൽ എത്തേണ്ടിടത്ത് എത്തുക എന്നത് ജോലിക്ക് വളരെ നിർണായകമായതിനാൽ തന്നെ സമയത്തിന്റെ മൂല്യം വളരെയധികം ബാധിക്കുന്ന ഒരു മേഖലയാണിതെന്നതിനു സംശയം വേണ്ട. അവധി ദിവസങ്ങളിലും രാത്രികളിലുമെല്ലാം ജോലി ചെയ്യേണ്ടതായി വരും. വികസിത രാജ്യങ്ങളിൽ മറ്റ് യാത്രാമാധ്യമങ്ങൾ കൂടുതൽ ജനപ്രിയമായി വരുന്നതുകൊണ്ട് തന്നെ ഈ ജോലിയുടെ സാധ്യതകൾ കുത്തനെ ഇടിഞ്ഞു വരികയാണെങ്കിലും പുരോഗതിയിലേക്ക് ചുവടുവെച്ചു കൊണ്ടിരിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇപ്പോഴും ഗതാഗതത്തിന്റെ ഏറ്റവും പ്രസക്തമായ മാധ്യമങ്ങളിലൊന്നാണ് തീവണ്ടിയാണ് എന്നതിനാൽ തന്നെ ഈ അടുത്ത കാലത്തതൊന്നും അവസരങ്ങൾക്കു കുറവുണ്ടാകുകയില്ല.

വണ്ടിയുടെ വേഗം, സന്തുലനാവസ്ഥ, ബ്രേക്കിങ് തുടങ്ങിയവയെല്ലാം നിയന്ത്രിക്കുന്നത് ലോക്കോമോട്ടീവ് എഞ്ചിനീയർമാരാണ്. ക്ഷമ, സൂക്ഷ്മ നിരീക്ഷണം, മനസ്സാന്നിധ്യം, ശ്രദ്ധ എന്നിവയെല്ലാം ജോലിക്ക് വേണ്ടതായ ഗുണങ്ങളാണ്. ഡൽഹിയിലെ ഇൻസ്റ്റിട്യൂഷൻ ഓഫ് പെർമനന്റ് വേ എഞ്ചിനിയേഴ്‌സ് റെയിൽവേ എഞ്ചിനീറിങ്ങിൽ ഡിപ്ലോമ കോഴ്സ് ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, സിഗ്നൽ എൻജിനിയറിങ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്, ട്രാൻസ്‌പോർട്ടേഷൻ മാനേജ്‌മന്റ് മുതലായവയുടെ ഇന്ത്യൻ റെയിൽവേ കോഴ്‌സുകളും തിരഞ്ഞെടുക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!