നാഷണല്‍ ആയുഷ് മിഷന്‍ നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എച്ച്.എം.എസ്. പാസ്സായവര്‍ക്ക് അപേക്ഷിക്കാം. 45 വയസാണ് ഉയര്‍ന്ന പ്രായപരിധി.
താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സർട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബര്‍ 15ന് രാവിലെ 10.30ന് കിഴക്കേക്കോട്ടയിലുള്ള തിരുവനന്തപുരം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.